BusinessFeatured

ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി നിത അംബാനി; വില 100 കോടി, ആകെയുള്ളത് 11 എണ്ണം മാത്രം

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ‘ഓഡി എ9 കെമിലിയോണ്‍’ എന്ന ലോകത്തിലെ അത്യാഢംബര കാറുകളില്‍ ഒന്ന് സ്വന്തമാക്കി. ഇന്ത്യൻ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഏറ്റവും വിലകൂടിയ മോഡലുകളില്‍ ഒന്നാണിത്. ഒരു സ്വിച്ച് അമര്‍ത്തിയാല്‍ വിവിധ നിറങ്ങളിലേക്ക് മാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണിക് പെയിന്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.കരുത്തിലും ഈ കാര്‍ ഒട്ടും പിന്നിലല്ല. 600 ഹോഴ്‌സ്പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ വി8 എഞ്ചിനാണ് ഓഡി എ9 കെമിലിയോണിന് കരുത്തേകുന്നത്. രണ്ട് ഡോറുകളുള്ള ഈ കാറിന് ഏകദേശം 5 മീറ്റര്‍ നീളമുണ്ട്. കൈകൊണ്ടുള്ള പ്രത്യേക കോച്ച്ബിൽഡ് ഡിസൈൻ, വിന്‍റേജ് ബോട്ട്-ഇൻസ്പയർഡ് റിയർ ഡെക്കിംങ്, പെര്‍സണലൈസ്ഡ് ചൂടുള്ള കാർ കമ്പാർട്ട്മെന്റുകളും ചാമ്പെയിൻ ഫ്രിഡ്ജുകളും, 4.5- ലിറ്റർ ട്വിൻ ടർബോ വി ട്വവൽവ് എൻജിൻ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു.

സാധാരണ ആഡംബര കാറുകളില്‍ നിന്ന് വ്യത്യസ്തമായി, ഒറ്റ പീസിലുള്ള വിന്‍ഡ്ഷീല്‍ഡും റൂഫുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അള്‍ട്രാ പ്രീമിയം ലക്ഷ്വറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കെമിലിയോണിന്റെ വില 100 കോടി രൂപയാണ്. ലോകത്ത് ആകെ 11 യൂണിറ്റുകള്‍ മാത്രമാണ് ഈ കാറിന്റേതായി വിറ്റുപോയിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ കാറാണ് നിത അംബാനി ഉപയോഗിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നിറം മാറാനുള്ള കഴിവാണ് കെമിലിയോണിന്റെ ഏറ്റവും വലിയ സവിശേഷത.

Shares:

Related Posts

Breaking News

യു.എ.ഇ ഫുഡ് ബാങ്ക് അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ചു

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ഭാ​ര്യ ശൈ​ഖ ഹി​ന്ത്​ ബി​ൻ​ത്​ ജു​മാ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​​ർ​ദേ​ശ പ്ര​കാ​രം 2017 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു.​എ.​ഇ ഫു​ഡ്​ ബാ​ങ്ക് വ​ഴി
Breaking News

സുൽത്താൻ ഹൈതം ബിൻ താരിഖ് നാളെ ബ്രിട്ടനിൽ; ഔദ്യോഗിക സന്ദർശനം

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബ്രിട്ടനിൽ ഔദ്യോഗിക സന്ദർശനം നടത്തും. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒമാനും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമാണ് സന്ദർശനമെന്ന്
Business

റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025: 45.7 കിലോ ഭാരം കുറച്ച് അമൃത് രാജ് ഓവറോൾ ചാമ്പ്യൻ

റാസൽഖൈമ: യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ ഹെൽത്ത് ചാലഞ്ചുകളിലൊന്നായ റാക് ബിഗസ്റ്റ് വെയ്റ്റ് ലോസ് ചാലഞ്ച് 2025ൽ ദുബൈയിലെ 31കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവറോൾ ചാമ്പ്യനായി. 13,800 ദിർഹമാണ് മംഗലാപുരം സ്വദേശിയായ
Breaking News

ദുബായ് വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ

ദുബായ് - ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ദുബായ് കസ്റ്റംസ്​ അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ
Leave a Reply

Your email address will not be published. Required fields are marked *