BusinessGulf

ദീപാവലി ആഘോഷങ്ങളിൽ സ്നേഹത്തിന്റെ വെളിച്ചം പങ്കിടാം; പുതിയ ക്യാംപെയ്‌നുമായി തനിഷ്‌ക്

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ദീപാവലി ആഘോഷങ്ങളും പാരമ്പര്യങ്ങളും പങ്കുവെച്ച് ടാറ്റ ഗ്രൂപ്പിന്റെ ആഭരണ ബ്രാൻഡായ തനിഷ്‌ക്. ‘ഷെയർ ദ ലൈറ്റ്, ദിസ് ഇന്ത്യ് വാലി ദീപാവലി’ എന്ന പേരിലാണ് 2026-ലെ ദീപാവലി ക്യാംപെയ്ൻ ആരംഭിച്ചത്.

നാട്ടിൽനിന്ന് അകന്ന് ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുമ്പോഴും ഇന്ത്യൻ പാരമ്പര്യങ്ങളും ആഘോഷങ്ങളും നിലനിർത്തുന്ന കുടുംബങ്ങളുടെ അനുഭവങ്ങളാണ് ക്യാംപെയ്‌നിന്റെ പ്രമേയം. അയൽക്കാർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങി വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരുമായി ദീപാവലിയുടെ സന്തോഷം പങ്കിടുന്നതും ക്യാംപെയ്ൻ എടുത്തുകാട്ടുന്നു.

ദീപാവലി സമ്മാനങ്ങളിലൂടെയും കുടുംബബന്ധങ്ങളിലൂടെയും ആഭരണങ്ങൾ തലമുറകളിലേക്ക് കൈമാറുന്ന ഓർമകളിലൂടെയും സ്നേഹവും ഒരുമയും ആഘോഷിക്കുകയാണ് തനിഷ്കിന്റെ ലക്ഷ്യം.

ഉത്സവകാലത്തോടനുബന്ധിച്ച് യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ തനിഷ്‌ക് ഷോറൂമുകളിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വജ്രത്തിന്റെ വിലയിലും പണിക്കൂലിയിലും 25 ശതമാനം വരെ ഇളവും പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വിപണിക്കനുസരിച്ചുള്ള നിബന്ധനകൾ ബാധകമാണ്.

Shares:

Related Posts

Ayatollah ali khamenei
Breaking News

ഇറാന്‍ പരമോന്നത അധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ടെഹ്റാൻ: യുഎസ് പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഖമേനി മരിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച പുലർച്ചെ റിപ്പോർട്ട് ചെയ്തത്.ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും സർക്കാർ നടത്തുന്ന ഐആർഎൻഎ വാർത്താ ഏജൻസിയും
Business

നിസ്‌വയുടെ മുഖച്ഛായ മാറുന്നു; 1.5 കോടി റിയാലിലധികത്തിന്റെ വികസന പദ്ധതികൾ

നിസ്‌വ: ഒമാനിലെ സാംസ്കാരിക നഗരമായ നിസ്‌വയുടെ മുഖച്ഛായ മാറ്റാൻ രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും സംയോജിത പൊതുഗതാഗത ടെർമിനലിന്റെ 20 ശതമാനം ജോലികളും
Featured

കെ.ജി.അനിൽകുമാർ ഇനി ഇന്ത്യ-ക്യൂബ ട്രെഡ് കമ്മീഷണർ

ദുബായ് - ക്യൂബയുമായി ബന്ധപ്പെടുത്തിക്കൊണ്ട് വ്യാപാര വാണിജ്യ മേഖലകളിൽ ഇന്ത്യാക്കാരായ പ്രവാസികൾക്കും മറ്റ് ഇന്ത്യൻ വ്യവസായികൾക്കും ആഗ്രഹത്തിനനുസരിച്ചുള്ള ബിസിനസ്സ് സെറ്റപ്പ് ചെയ്തു കൊടുക്കുന്നതിന് കാര്യമായി ഇടപെടും എന്ന് ക്യൂബയുടെ പുതിയ ട്രേഡ് കമ്മീഷണർ അഡ്വ.കെ.ജി.അനിൽ കുമാർ ദുബായ് പൗരാവലി സംഘടിപ്പിച്ച പ്രത്യേക
Leave a Reply

Your email address will not be published. Required fields are marked *