Breaking News Featured Gulf UAE

ഷാർജയിലേക്ക് പുസ്തക പ്രേമികളുടെ നിലക്കാത്ത പ്രവാഹം

Written by themediatoc

ഷാർജ – ഇന്നേക്ക് നാല് ദിദിവസം പിന്നിട്ട ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് അക്ഷരപ്രേമികളുടെയും, വായനപ്രേമികളുടെയും നിലക്കാത്ത പ്രവാഹമാണ് കാണാനായത്. ഈ നാല് ദിനങ്ങളിലായി പതിനായിരക്കണക്കിന് സന്ദർശകരാണ് മേള സന്ദർശിച്ചത്.

ഇറ്റലിയാണ് അതിഥി രാജ്യമെങ്കിലും കേരളത്തിൽ നിന്നടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരാണ് കൂടുതൽ സജീവം. ഇത്തവണ 15 ലക്ഷത്തോളം പുസ്തകങ്ങളുമായാണ് ഷാർജ പുസ്തകോത്സവം വിരുന്നെത്തിയിരിക്കുന്നത്.

പുസ്തകോത്സവത്തിലേക്ക് ആദ്യമായി എത്തിയ ഫിലിപ്പൈൻ സമൂഹത്തിന്‍റെ സാന്നിധ്യവും ഇത്തവണ ശ്രദ്ദേയമാണ്. ഇന്നും നാളെയും മേളയിൽ നാഷനൽ ലൈബ്രറി ഉച്ചകോടി നടക്കുന്നുണ്ട്. എട്ട് മുതൽ 10 വരെ ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസും നടക്കും.

റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളികളുടേതാണ്. എഴുത്തുകാരുടെ സൗഹൃദം പുതുക്കുന്ന വേദികൂടിയാണ് ഷാർജ പുസ്തകോത്സവം. 1047 പരിപാടികളാണ് ആകെ നടക്കുന്നത്. 57 രാജ്യങ്ങളിലെ 129 അതിഥികൾ പങ്കെടുക്കുന്നുണ്ട്. കുട്ടികൾക്കായി പ്രത്യേക മേഖലയും ഒരുക്കിയിട്ടുണ്ട്. ഇതിന്നായി പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽ നിന്ന് നേരിട്ട് കുട്ടികളെ എത്തിക്കുക. ഇത്തവണ കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറും. അവധി ദിനങ്ങളായതിനാൽ കഴിഞ്ഞ രണ്ട് ദിവസം നിരവധി കുട്ടികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

നവംബർ 10നാണ് നടൻ ജയസൂര്യ എത്തുക.ഒപ്പം സംവിധായകൻ പ്രജേഷ് സെന്നുമുണ്ടാകും. 12ന് ജോസഫ് അന്നംക്കുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവരും പങ്കെടുക്കും.ഉഷ ഉതുപ് തന്‍റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാൻ എത്തും. 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും പുസ്തക മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തും.

എന്നാൽ ഇന്നായിരിക്കും കൂടുതൽ വിദ്യാർഥികളും, കുടുംബങ്ങളും മേളയിലേക്കു എത്തുക. പ്രമുഖർ എത്തുന്ന വരും ദിനങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് വിലയിരുത്തൽ.

About the author

themediatoc

Leave a Comment