Breaking NewsFeatured

ഷിരൂരിൽ അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുന്റെ മൃതുദേഹാവശിഷ്ടവും

ഷിരൂർ: സിപി 2 കേന്ദ്രീകരിച്ച് ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 70 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍. രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിർണായക കണ്ടെത്തലുണ്ടായത്.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. ഓഗസ്റ്റ് പതിനാറിന് നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെ പുനരാരംഭിച്ചത്. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി. പ്രദേശത്ത് മണ്ണിടിയാനുള്ള സാധ്യതകൂടി കണക്കിലെടുത്തായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നടത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Shares:

Related Posts

Breaking News

രാജ്യത്തെ മ​ത്സ്യ വി​ൽ​പ​ന​യി​ൽ വൻ ഇ​ടി​വ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് മ​ത്സ്യ വി​ൽ​പ​ന​യി​ൽ 26.6 ശ​ത​മാ​നം ഇ​ടി​വ് നേരിട്ടതായി സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ടു. പുതിയ ക​ണ​ക്ക് പ്ര​കാ​രം 2024ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലാ​ണ് ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 732.85 ട​ണ്‍ വി​റ്റ​പ്പോ​ള്‍ ഈ ​വ​ര്‍ഷം
Featured

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
Breaking News

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഓർമ്മയായിട്ട് ഇ​ന്നേ​ക്ക്​ ഒ​രു വ​ർ​ഷം

ദുബായ് - അറേബ്യൻ പെനിൻസുലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് "ഇ​മാ​റാ​ത്തിന്റെ" വി​ക​സ​ന​പാ​ത​യി​ലേ​ക്ക്​ ന​യി​ച്ച​ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട്​ ഇ​ന്നേ​ക്ക്​ ഒ​രു വ​ർ​ഷം. 2022 മേ​യ്​ 13നാ​ണ്​ അ​ദ്ദേ​ഹം വാര്ധക്യമായ അസുഖങ്ങളെ
Breaking News

വിസ്​ എയർ ഒരുക്കുന്ന പുതുവത്സര സമ്മാനം: യു.എ.ഇയിൽ നിന്ന്​ മദീനയിലേക്ക്​ പറക്കാം 179 ദിർഹം (4000 രൂപ) മതി

ദുബായ് - പ്രവാസലോകത്തെ പ്രവാസികളെ അത്ഭുതപ്പെടുത്തുന്ന പുതുവത്സരസമ്മാനവുമായാണ് വിസ് എയർ ഇത്തവണ രംഗപ്രവേശം. കുറഞ്ഞ ചിലവിൽ മദീനയിലേക്ക്​ പറക്കാൻ അവസരം ഒരുക്കിയാണ്​ വിസ്​ എയർ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത്. എപ്രകാരം യു.എ.ഇ. തലസ്ഥാനമായ അബൂദബിയിൽ നിന്ന്​ മദീനയിലേക്ക്​ 179 ദിർഹമിനാണ് (4000 രൂപ)​
Leave a Reply

Your email address will not be published. Required fields are marked *