ദുബായ് – പ്രവാസലോകത്തെ പ്രവാസികളെ അത്ഭുതപ്പെടുത്തുന്ന പുതുവത്സരസമ്മാനവുമായാണ് വിസ് എയർ ഇത്തവണ രംഗപ്രവേശം. കുറഞ്ഞ ചിലവിൽ മദീനയിലേക്ക് പറക്കാൻ അവസരം ഒരുക്കിയാണ് വിസ് എയർ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നത്. എപ്രകാരം യു.എ.ഇ. തലസ്ഥാനമായ അബൂദബിയിൽ നിന്ന് മദീനയിലേക്ക് 179 ദിർഹമിനാണ് (4000 രൂപ) വിസ് എയർ ഈടാക്കുന്നത്. എന്നാൽ യു.എ.ഇ. തിരിച്ചെത്താനും ഇതേ നിരക്ക് തന്നെയാണ് ഈടാക്കുക.
അടുത്ത വർഷ 2003 ഫെബ്രുവരി 14 മുതലാണ് വിസ് എയർ സർവീസ് തുടങ്ങുക.ടിക്കറ്റ് വിൽപന ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. എന്നാൽ നിലവിൽ 600-1000 ദിർഹമാണ് അബൂദബിയിൽ നിന്ന് മദീനയിലേക്ക് ടിക്കറ്റ് നിരക്ക്. ദിവസവും മദീനയിലേക്ക് സർവീസുണ്ടാകും. വർഷങ്ങളായി കുറഞ്ഞ ചിലവിൽ ഉംറ നിർവഹിക്കാനുദ്ദേശിക്കുന്ന പ്രവാസികൾക്കും മറ്റും മദീന കാണാനും തങ്ങളുടെ ആഗ്രഹം സാദ്ധ്യമാക്കാനും ഈ സേവനം ഉപകരിക്കും.
ഇതോടൊപ്പം തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യാത്രയൊരുക്കുവാൻ ഉദ്ദേശിക്കുന്നതായും വിമാന കമ്പനി വ്യ്കതമാക്കിയിട്ടുണ്ട്. 179 ദിർഹമിന് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന വിസ് എയർ സൗദിയിലേക്കും പറക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും ഒപ്പം ഇനിയും യൂറോപ്പുൾപ്പടെ മറ്റു രാജ്യങ്ങളിലേക്കും വിസ് എയർ ഒരുക്കുന്ന വർത്തക്കായി കാതോർക്കുകയാണ് പ്രവാസലോകവും പ്രവാസികളും.