Breaking News Featured Gulf UAE

റമദാനിൽ ഭക്ഷണവിതരണം ചെയ്യുന്നതിന് ദുബായിൽ മുൻകൂട്ടി അനുമതി തേടണം

Written by themediatoc

ദുബായ് – റമദാൻ മാസത്തിൽ ദുബായിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ദുബായ് ഇസ്ലാമിക്ക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് അധികൃതർ അറിയിച്ചു. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഭക്ഷണപൊതി കൃത്യമായും അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും ഇത് ഉപകരിക്കും.

അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ വർഷം ഇതുവരെ 22 ഇഫ്താർ ടെന്‍റുകൾക്കും 300 ഇഫ്താർ ടേബ്ളുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എക്സ്പോ സിറ്റിയിൽ 1000 പേർ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇഫ്താറും ഒരുക്കിയിട്ടുണ്ട്.

ഇസ്ലാമിക് അഫയേഴ്സിന്‍റെ വെബ്സൈറ്റായ https://www.iacad.gov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവീസ് എന്ന ഭാഗത്ത് അപേക്ഷിക്കാനുള്ള വിൻഡോയിലാണ് ഏത് മേഖലയിലാണ് ഭക്ഷണം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും. ഏത് റസ്റ്റാറന്‍റിൽ നിന്നാണ് ഭക്ഷണം തുടങ്ങിയ വിവരങ്ങളും മറ്റും കൃത്യമായി ചേർക്കണം. ഒരേസ്ഥലത്ത് ഒരുപാട്പേർ ഭക്ഷണം വിതരണം ചെയ്യാതിരിക്കാനാണ് ഈ നടപടി.

ഇതിന്നായി 800600 എന്ന ഫോൺ നമ്പറിൽ വിളിച്ചും അനുമതി തേടാം.

About the author

themediatoc

Leave a Comment