ദുബായ്: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ ഗതാഗത സമയം പുതുക്കി നിശ്ചയിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അറിയിച്ചു. റാസൽഖോറിൽ നിന്ന് ഷാർജ വരെ നീളുന്ന റോഡിന്റെ ഇരുവശത്തേക്കും പോകുന്ന ട്രക്കുകളുടെ സമയത്തിലാണ് മാറ്റം. രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചക്ക് ഒരു മണി മുതൽ മൂന്നു മണിവരെയും, വൈകീട്ട് 5.30 മുതൽ രാത്രി എട്ടു മണിവരെയും ട്രക്കുകൾക്ക് നിയന്ത്രണമുണ്ട്. ഈ സമയം എമിറേറ്റ്സ് റോഡുകൾ പോലുള്ള ബദൽ റോഡുകൾ ഉപയോഗിക്കുകയോ നിയന്ത്രണ സമയങ്ങളിൽ ട്രക്കുകൾ നിർത്തിയിടുകയോ ചെയ്യണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു. ഏതു സംബന്ധിച്ച വാർത്താക്കുറിപ്പ് കഴിഞ്ഞ ശനിയാഴ്ച സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ആർ.ടി.എ പുറത്തുവിട്ടത്.
You may also like
ഡോ. കെ കസ്തൂരി രംഗൻ അന്തരിച്ചു. നാഷണല്‍ ഹെറാള്‍ഡ്...
ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ്...
ഡോ. ആസാദ് മൂപ്പന് എ കെ എം ജി ലൈഫ് ടൈം അച്ചീവ്മെന്റ്...
Danube Group opens majestic mosque in National...
സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’...
ഷാർജയിൽ കൈക്കുഞ്ഞുമായി കെട്ടിടത്തിന്റെ 17മത് നിലയിൽ...
About the author
