Breaking NewsFeatured

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തുന്നു; ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യനിരക്ക്; ദിർഹമിന് 22.60 രൂപ

ദുബായ് – ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ബുധനാഴ്ച ഇന്ത്യൻ രൂപയെത്തിയത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഒരു യു.എ.ഇ ദിർഹമിന് 22 രൂപ 60 പൈസ വരെ ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് വഴി പണമയച്ചവർക്ക് 22.44 രൂപ വരെ കഴിഞ്ഞ ദിവസം ലഭിച്ചത്.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില ഉയർന്നതടക്കമുള്ള കാരണങ്ങളാണ് വിനിമയ നിരക്കിൽ മാറ്റമുണ്ടാക്കിയത്. എന്നാൽ ഈ വർഷം തുടക്കത്തിലേ വിനിമയ നിരക്കിനെ അപേക്ഷിച്ച് രണ്ടു രൂപയിലേറെയാണ് മൊത്തം വർധനവുണ്ടായിരിക്കുന്നത്. വിനിമയനിരക്ക് വർധന പണമിടപാട് സ്ഥാപനങ്ങൾവഴി പണമയക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാക്കിയിട്ടില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

പ്രത്യകിച്ചും നിരക്കിലെ മാറ്റം കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും ഇത് വലിയ ഗുണം ചെയ്യുന്നില്ലെന്നാണ് പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. നാട്ടിൽ പണപ്പെരുപ്പം വർധിക്കുന്നതിനാലും വിലക്കയറ്റമുണ്ടാകുന്നതിനാലും പ്രവാസി കുടുംബങ്ങൾക്ക് വിനിമയ നിരക്കിന്‍റെ ഗുണം ലഭിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

Shares:

Related Posts

Breaking News

അ​മു​സ്‌​ലിം കു​ടും​ബ​കോ​ട​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍:12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ൾ

അ​ബൂ​ദ​ബി - 2021ഡി​സം​ബ​റി​ല്‍ അ​മു​സ്​​ലിം​ക​ള്‍ക്കാ​യി ആ​രം​ഭി​ച്ച അ​ബൂ​ദ​ബി സി​വി​ല്‍ കോ​ട​തി​യു​ടെ സൗ​ക​ര്യം ഇ​തു​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് 5000 ദ​മ്പ​തി​ക​ള്‍. ഇ​തി​ല്‍ 12 ശ​ത​മാ​ന​വും ടൂ​റി​സ്റ്റു​ക​ളാ​യ ദ​മ്പ​തി​ക​ളാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തി​ലേ​റെ​യും ഫി​ലി​പ്പീ​ന്‍സി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ, ബ്രി​ട്ട​ന്‍, ല​ബ​നാ​ന്‍, റ​ഷ്യ, യു.​എ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും സൗ​ക​ര്യം
Gulf

2.20 കോടി രൂപ നൽകി www.airkerala.com ഡൊമൈൻ സ്വന്തമാക്കി മലയാളി പ്രവാസി; സർക്കാർ ആവശ്യപ്പെട്ടാൽ നൽകാണും തയ്യാർ

ദുബായ് - കേരള സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന എയർകേരള വിമാന സർവീസിന്‍റെ പേരിലുള്ള ഡൊമൈൻ സ്വന്തമാക്കി മലയാളി വ്യവ്യസായി അഫി അഹ്​മദ്​. www.airkerala.com എന്ന ഡൊമൈനാണ്​ അഫി സ്വന്തമാക്കിയത്​. 10 ലക്ഷം ദിർഹമിനാണ്​ (2.20 കോടി രൂപ) ഡൊമൈൻ വാങ്ങിയത്​. സർക്കാർ ആവശ്യപ്പെട്ടാൽ
Business

ദുബായിലെ ആദ്യ ഇന്‍-സ്റ്റോര്‍ ഫ്‌ളൂ വാക്‌സിനേഷനുമായി ആസ്റ്റര്‍ ഫാര്‍മസി

ദുബായ് - ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ റീടെയില്‍ വിഭാഗവും ജിസിസിയിലെ മുന്‍നിര ഫാര്‍മസി ശൃംഖലയുമായ ആസ്റ്റര്‍ ഫാര്‍മസി ഔട്‌ലെറ്റുകളില്‍ ഇന്‍-സ്‌റ്റോര്‍ വാക്‌സിനേഷനുകള്‍ വാഗ്ദാനം ചെയ്ത് ഈ രംഗത്ത് പ്രഥമ കാല്‍വെപ്പ് നടത്തിയതായി പ്രഖ്യാപിച്ചു. ദുബായില്‍ ഒരു ഫാര്‍മസി റീടെയില്‍ ശൃംഖല
Breaking News

കേരളത്തിൽ ഈ മാസം 17ന് ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും

കൊച്ചി - സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണിമുതൽ വെെകിട്ട് ആറ് വരെ ജോലിയിൽ നിന്ന് മാറിനിന്നാണ് സമരം. ഒ പി വിഭാഗവും ഈ സമയം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ,
Leave a Reply

Your email address will not be published. Required fields are marked *