Breaking News Featured Gulf UAE

ഷാ​ർ​ജ പൊ​ലീ​സി​ൻറെ ഹാ​പ്പി​ന​സ് അം​ബാ​സ​ഡറായി കേ​ണ​ൽ മോ​ന സു​രൂ​ർ അൽ ഷുവൈഹി

Written by themediatoc

ഷാർജ – അറബുമേഖലയിലെ തന്നെ സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും എന്നും മുൻതൂക്കം നൽകുന്ന ഷാർജയിൽ, ഷാ​ർ​ജ പൊ​ലീ​സി​ലെ കേ​ണ​ൽ മോ​ന സു​രൂ​ർ അ​ൽ ഷു​വൈ​ഹി 2023 അന്താരാഷ്ര വനിതാ ദിനത്തിൽ സേ​ന​യു​ടെ ‘സ​ന്തോ​ഷ​ത്തി​ന്‍റെ അം​ബാ​സ​ഡ​ർ’ എ​ന്ന പ​ദ​വി​ സ്വന്തമാക്കി. മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യാ​യ അൽ ഷുവൈഹി 31 വ​ർ​ഷ​ത്തെ ഔദ്യോ​ഗിക ജീവിതത്തിനിടയിലാണ് ഈ നേട്ട
സ്വന്തമാക്കിയിരിക്കുന്നത്. 1991ൽ ​യു.​എ.​ഇ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബ​യോ​ള​ജി​യി​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം സെ​ക്ക​ൻ​ഡ്​ ലെ​ഫ്റ്റ​ന​ൻറാ​യി സേ​ന​യി​ൽ ചേ​ർ​ന്നു. പ്ര​ത്യേ​ക സൈ​നി​ക പ​രി​ശീ​ല​നം പാ​സാ​യ​ശേ​ഷം ആ​ദ്യ​മാ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ൻറി​ലും ഫോ​റ​ൻ​സി​ക് ലാ​ബി​ലും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വി​ടെ വി​ദ​ഗ്ധ​സ​ഹാ​യി​യാ​യി ആ​റു​വ​ർ​ഷം ജോ​ലി​ചെ​യ്തു.

പിന്നീട് 1997ൽ സേനയിലെ തന്നെ ശി​ക്ഷാ പു​ന​ര​ധി​വാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​കു​പ്പി​ലേ​ക്ക് മാ​റി. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം 1999ൽ ​വ​നി​ത ജ​യി​ൽ ബ്രാ​ഞ്ചി​ൻറെ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​യാ​യി. അ​ക്കാ​ല​ത്ത് ആ ​സ്ഥാ​നം വ​ഹി​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​ത ഓ​ഫി​സ​റാ​യി​രു​ന്നു അൽ ഷുവൈഹി. 2019ൽ ​സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്മെ​ൻറ്​ ഡ​യ​റ​ക്ട​റാ​യും നി​യ​മി​ത​യാ​യി. സം​സ്ഥാ​ന ജ​യി​ലു​ക​ളി​ൽ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി വ​നി​ത സേ​ന​യെ ആ​ദ്യ​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത​ത് അൽ ഷുവൈഹിയാണ്. ത​ട​വു​കാ​രു​ടെ ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് ടീ​മി​ൻറെ മേ​ധാ​വി കൂ​ടി​യാ​ണ് അ​വ​ർ. ഇ​മാ​റാ​ത്തി സ്ത്രീ​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യു​ടെ​യും അ​റ​ബ് മൂ​ല്യ​ങ്ങ​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഓ​ഫി​സ​ർ എ​ന്ന നി​ല​യി​ൽ ഷു​വൈ​ഹി​യു​ടെ യാ​ത്ര.

അ​ന്തേ​വാ​സി​ക​ളു​ടെ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ്രോ​ജ​ക്ടാ​യ ‘ദാ​ർ അ​ൽ അ​മ​ൻ’ സ്ഥാ​പി​ച്ച​തും അൽ ഷുവൈഹിയാണ്. ഒപ്പം തന്റെ 31 വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും മ​റ്റു​മാ​യി 15 അ​വാ​ർ​ഡു​ക​ളും സ്വ​ന്ത​മാ​ക്കി. ഒരു മാതാവെന്ന നി​ല​യി​ലും സ്ത്രീ ​എ​ന്ന നി​ല​യി​ലും കേ​ണ​ൽ അ​ൽ ഷു​വൈ​ഹി വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ന്ന് യു.​എ.​ഇ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ന്നു.

About the author

themediatoc

Leave a Comment