കുവൈത്ത്: യാത്രക്കാർ തമ്മിലുള്ള വഴക്ക് വിമാനം വൈകുന്നതിലേക്കും നിയമ നടപടികൾക്കും കാരണമായി. കുവൈത്ത് എയർവേസിന്റെ കെ.യു 414 വിമാനമാണ് വൈകിയത്. തായ്ലൻഡിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് വിമാനം ബാങ്കോക്ക് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ പൊട്ടിപ്പുറപ്പെട്ട വഴക്ക് നിയമനടപടിക്കും കാരണമായി. വിമാനത്തിൽ അക്രമം നടത്തിയെന്നാരോപിച്ച് രണ്ട് സ്ത്രീകളെ ചോദ്യം ചെയ്തതിന് ശേഷം കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വാക്കേറ്റത്തെ തുടർന്ന് സുരക്ഷ നടപടികൾ പാലിച്ചാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയതെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് യാത്രയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.
You may also like
അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി;...
സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
About the author
