Business Featured Gulf UAE

റിച്ച്മാക്സ് ഗ്രൂപ്പ് ദുബായിൽ അന്തർദേശിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; ആദ്യ ഓഫീസ് കരാമയിൽ

Written by themediatoc

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായ് കരാമയിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. യു.എ.ഇയിലെ റിച്ച്മാക്സ് ടൂർസ് ആൻഡ് ട്രാവൽസിന്റെ പ്രവർത്തനങ്ങൾക്ക് ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ നേതൃത്വം നൽകും. 2030 ആകുമ്പോഴേക്കും മിഡിൽ ഈസ്റ്റ് വിപണിയിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണമെന്ന് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്ത് വ്യക്തമാക്കി. 2027 ആകുമ്പോഴേക്കും യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും സേവനങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടൊപ്പം 2030 ഓടെ ജിസിസി മേഖലയിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് റിച്ച്മാക്സ് ലക്ഷ്യമിടുന്നത് എന്ന് അഡ്വ. ജോർജ് ജോൺ വാലത്ത് കൂട്ടിച്ചേർത്തു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നിരക്കിൽ നാല് ദിവസത്തെ ‘സലാല കാമ്പെയ്ൻ’ യാത്രയും പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള വിവിധ യാത്രാ പാക്കേജുകൾ റിച്ച്മാക്സ് ടൂർസിൽ ലഭ്യമാണെന്നും, ജിസിസി തല ഏകീകരിത ടൂറിസ്റ്റ് വിസ വരുന്നതോടെ ടൂറിസം മേഖലയിലെ സാധ്യതകൾ വർധിക്കുമെന്നുമാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്തിന് പുറമെ, ഡയറക്ടർമാരായ ജോളി സി എം, പ്രവീൺ ബാബു, റീജിയണൽ ഹെഡ് സജീഷ് ഗോപാലൻ, ഡയറക്ട് ചാനൽ വൈസ് പ്രസിഡന്റ് ജോഫ്രിൻ സേവ്യർ, വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി) പ്രമോദ് പി വി, ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ തുടങ്ങിയവരും ദുബായിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

About the author

themediatoc

Leave a Comment