BusinessFeatured

ലുലു എക്സ്ചേഞ്ചും ലുലു മണിയും അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി പങ്കാളികളായി

ദുബായ്: കേരളത്തിൽ കളിക്കാനുള്ള മന്ത്രി തല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ്​ ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബോൾ ലോക കപ്പിന് മുൻപ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി സഹകരണത്തിനുള്ള ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ അർജന്‍റീന ആരാധകർ ഏറെ ഉണ്ടെന്നുള്ളത് അഭിമാനകരമാണ്. അവരുടെ മുന്നിൽ കളിക്കുകയെന്നത്​ ടീമിനെ സംബന്ധിച്ച്​ ഏറെ സന്തോഷം നൽകുന്ന കാര്യമാണ്​. അടുത്ത ലോകകപ്പ് കളിക്കാൻ ലയണൽ മെസി ശാരീരികമായി ഫിറ്റ് ആണെന്നും അദ്ദേഹം കളിക്കുമെന്നുമാണ്​ കരുതുന്നതെന്നും ലിയാൻഡ്രോ പീറ്റേഴ്സൺ കൂട്ടിച്ചേർത്തു.നിലവിൽ  ലുലു എക്സ്​ചേഞ്ചുമായി സഹകരിച്ച്​ ഇന്ത്യയിൽ അർജന്‍റീന ടീമിന്‍റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തുവരികയാണെന്ന്​ ലുലു ഹോൾഡിങ്​സ്​ സ്ഥാകനും മാനേജിങ്​ ഡയറക്ടറുമായ അദീബ്​ അഹമ്മദ്​ പറഞ്ഞു. ലുലു ഫോറക്സ്​, ലുലു ഫിൻസെർവ്​ എന്നീ രണ്ട്​ ബ്രാന്‍റുകളാണ്​ കേരളത്തിലുള്ളത്​​. ഈ ബ്രാന്‍റുകളുമായി അർജന്‍റീന ടീമിനെ ഏത്​ രീതിയിൽ സഹകരിപ്പിക്കാമെന്നത്​ സംബന്ധിച്ച്​ ചർച്ചകൾ നടന്നുവരികയാണ്​.

ഇന്ത്യയും ജി.സി.സിയും ഉൾപ്പെടെ 10 രാജ്യങ്ങളിൽ അർജന്‍റീന ഫുട്​ബാൾ അസോസിയേഷനുമായി സഹകരിക്കുന്നതിനാണ്​ ധാരണ. ഈ രാജ്യങ്ങളിലെ അർജന്‍റീന ടീം ആരാധകർക്കും ലുലു എക്സ്​ചേഞ്ച്​ ഉപഭോക്​താക്കൾക്കും പണമിടപാട്​ നടത്താൻ​ ഒരുപോലെ അവസരമൊരുക്കുകയെന്നതാണ്​ കരാറിന്‍റെ ലക്ഷ്യം​. നിലവിൽ 10 രാജ്യങ്ങളിലായി ലുലു എക്സ്​ചേഞ്ചിന്​ 347 ബ്രാഞ്ചുകളുണ്ട്​​. ധാരണ പ്രകാരം അടുത്ത വർഷം പകുതിയോടെ ഇരുവരും ചേർന്നുള്ള പ്രമോഷനുകൾ ആരംഭിക്കും. അർജന്‍റീന ടീം പ​ങ്കെടുക്കുന്ന പ്രധാന മാച്ചുകളുടെ​ ടിക്കറ്റുകൾ, പ്രമുഖ താരങ്ങളുമായി കൂടിക്കാഴ്ചക്ക്​ അവസരം, മറ്റ്​ സമ്മാനങ്ങൾ എന്നിവ പ്രമോഷനിലൂടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അർജന്‍റീന ദേശീയ ടീം കോച്ച്​ ലയണൽ സ്കലോണി, മറ്റ്​ പ്രതിനിധികൾ എന്നിവ പ​ങ്കെടുത്തു.

Shares:

Related Posts

Breaking News

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്ക്​ ഗതാഗത സമയത്തിൽ മാറ്റം വരുത്തി ആ​ർ.​ടി.​എ

ദുബായ്: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ ഗതാഗത സ​മ​യം പു​തു​ക്കി നി​ശ്ച​യി​ച്ച്​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). അറിയിച്ചു. റാ​സ​ൽ​ഖോ​റി​ൽ നി​ന്ന്​ ഷാ​ർ​ജ വ​രെ നീ​ളു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തേ​ക്കും പോ​കു​ന്ന ട്ര​ക്കു​ക​ളു​ടെ സ​മ​യ​ത്തി​ലാ​ണ്​ മാ​റ്റം. രാ​വി​ലെ 6.30
Featured

സൗദി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പാലക്കാട് സ്വദേശിയുടെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളിയെ വധശിക്ഷയ്ക്ക് വിധേയമാക്കി. പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുൽ ഖാദ‍ർ റഹ്മാൻ (63) എന്നയാളെയാണ് വധ ശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി പൗരനായ യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്നയാളെ
Featured

ഷാർജയിൽ സെൻസസിന്​ തുടക്കമായി.

ഷാർജ - എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസിന്​ തിങ്കളാഴ്ച തുടക്കമായി. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന്​ ഡിപാർട്​മെന്‍റ്​ സ്റ്റാറ്റിസ്റ്റിക്സ്​ ആൻഡ്​ കമ്മ്യൂണിറ്റി ഡവലപ്​മെന്‍റ്​(ഡി.എസ്​.സി​.ഡി) അധികൃതർ അറിയിച്ചു. 'യൂ കൗണ്ട്​' എന്ന തീമിലാണ്​ ഇത്തവണ സെൻസസ്​
Business

യു.എ.ഇയിൽ ആഗസ്റ്റ് മാസത്തിലെ ഇന്ധനവിലയിൽ ചെറിയ മാറ്റങ്ങൾ മാത്രം; ഡീസൽ വില ഉയർന്നു

ദുബായ്: യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ, കഴിഞ്ഞ മാസത്തേതിനോട് താരതമ്യേന വലിയ മാറ്റം ഇല്ലാതെ പെട്രോൾ വിലയിൽ ചെറിയ കുറവും ഡീസൽ വിലയിൽ ചെറിയ വർധനവുമാണ് രേഖപ്പെടുത്തിയത്. ഇ -പ്ലസ് 91 പെട്രോൾ: 2.51 → 2.50 ദിർഹം സൂപ്പർ 98
Leave a Reply

Your email address will not be published. Required fields are marked *