BusinessFeatured

റിച്ച്മാക്സ് ഗ്രൂപ്പ് ദുബായിൽ അന്തർദേശിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; ആദ്യ ഓഫീസ് കരാമയിൽ

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായ് കരാമയിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. യു.എ.ഇയിലെ റിച്ച്മാക്സ് ടൂർസ് ആൻഡ് ട്രാവൽസിന്റെ പ്രവർത്തനങ്ങൾക്ക് ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ നേതൃത്വം നൽകും. 2030 ആകുമ്പോഴേക്കും മിഡിൽ ഈസ്റ്റ് വിപണിയിലേക്കുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണമെന്ന് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. ജോർജ് ജോൺ വാലത്ത് വ്യക്തമാക്കി. 2027 ആകുമ്പോഴേക്കും യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും സേവനങ്ങൾ വിപുലീകരിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടൊപ്പം 2030 ഓടെ ജിസിസി മേഖലയിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ് റിച്ച്മാക്സ് ലക്ഷ്യമിടുന്നത് എന്ന് അഡ്വ. ജോർജ് ജോൺ വാലത്ത് കൂട്ടിച്ചേർത്തു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നിരക്കിൽ നാല് ദിവസത്തെ ‘സലാല കാമ്പെയ്ൻ’ യാത്രയും പ്രഖ്യാപിച്ചു. ഗുണനിലവാരമുള്ള വിവിധ യാത്രാ പാക്കേജുകൾ റിച്ച്മാക്സ് ടൂർസിൽ ലഭ്യമാണെന്നും, ജിസിസി തല ഏകീകരിത ടൂറിസ്റ്റ് വിസ വരുന്നതോടെ ടൂറിസം മേഖലയിലെ സാധ്യതകൾ വർധിക്കുമെന്നുമാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.

ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്തിന് പുറമെ, ഡയറക്ടർമാരായ ജോളി സി എം, പ്രവീൺ ബാബു, റീജിയണൽ ഹെഡ് സജീഷ് ഗോപാലൻ, ഡയറക്ട് ചാനൽ വൈസ് പ്രസിഡന്റ് ജോഫ്രിൻ സേവ്യർ, വൈസ് പ്രസിഡന്റ് (സ്ട്രാറ്റജി) പ്രമോദ് പി വി, ടൂർസ് സീനിയർ മാനേജർ മുജീബ് റഹ്‌മാൻ തുടങ്ങിയവരും ദുബായിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Featured

സ്വർണവില ചരിത്രത്തിലെ ഉയർന്ന നിരക്കിലേക്ക് ഗ്രാമിന് 80,000 രൂപ, 48 മണിക്കൂറിനിടെ1,200 രൂപയുടെ വർധനവ് രേഖപ്പെടുത്തി.

കൊച്ചി: കേരളത്തിൽ സ്വർണവിലയിലെ സർവകാല റെക്കോഡ് പുതിയ ഉയരത്തിലെത്തി. രണ്ട് ദിവസത്തിനിടെ 1,200 രൂപ വർധിച്ച് കഴിഞ്ഞ ദിവസം പവന് 79,560 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 9945 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന്
Featured

യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​ൽ ന​ഹ്​​ദി എ​ക്​​സ്​​ചേ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ്​ പി​ൻ​വ​ലി​ച്ചു

ദുബായ്: ദുബായിലെ പണമിടപാട് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചിരിക്കുന്ന അൽ നഹ്‌ദി എക്‌സ്‌ചേഞ്ചിന്റെ നിലവിലെ പ്രവർത്തന ലൈസൻസ് യു.എ.ഇ സെൻട്രൽ ബാങ്ക് പിൻവലിച്ചു. സെൻട്രൽ ബാങ്ക് അനുവദിച്ച നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നതായി സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച കുറിപ്പിൽ ബന്ധപ്പെട്ടവർ അറിയിച്ചു. തുടർന്ന്,
Breaking News

കോവിഡ്​ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി യു.എ.ഇ

അബുദാബി - കോവിഡ് എന്ന മഹാമാരിയാൽ രണ്ടര വർഷത്തോളമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ്​ നിയന്ത്രണങ്ങളും യു.എ.ഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ ശേഷമാണ്​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്​. ഈ നിയമം തിങ്കളാഴ്ച മുതൽ​ നിലവിൽ വരുമെന്ന്​ സർക്കാർ വക്താക്കൾ
Breaking News

പരിശുദ്ധ റ​മ​ദാ​ന്​ പ്രാത്ഥനക്കായി 15 പുതിയപള്ളികൾ സമ്മാനിച്ച് ഷാർജ

ഷാർജ - പരിശുദ്ധ റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഷാ​ർ​ജ​യി​ൽ 15 പ​ള്ളി​ക​ൾ കൂ​ടി തു​റ​ന്നു. ഷാ​ർ​ജ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മാ​ണ്​ പ​ള്ളി​ക​ൾ തു​റ​ന്ന​ത്. എന്നാൽ അവസാന മിനുക്കു പണികൾ കൂടി നടന്നുകൊണ്ടിരിക്കുന്ന അ​ഞ്ച്​ പ​ള്ളി​ക​ൾ കൂ​ടി റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തി​ന്​ മു​മ്പ്​
Leave a Reply

Your email address will not be published. Required fields are marked *