Featured Gulf UAE

‘ഗസ്സക്കുവേണ്ടി ഡിജിറ്റൽ നിശബ്ദത’; ഇന്നു മുതൽ ഒരാഴ്ചത്തേക്ക് പിന്തുണയുമായി ലോകം

Written by themediatoc

ഇസ്രായേൽ ബോംബിട്ടു കൊന്നു തീർക്കുന്ന ഗസ്സയിലെ മനുഷ്യർക്കുവേണ്ടി ഇന്റർനെറ്റ് വിച്ഛേദിക്കലിന്റെ ഏറ്റവും ശക്തമായ രൂപത്തിൽ ലോകമൊന്നടങ്കമുള്ള മനുഷ്യസ്നേഹികൾ ഇറങ്ങുന്നു. ഇന്നു മുതൽ ഒരാഴ്ച​​ത്തേക്ക് 30 മിനിറ്റ് ‘ഡിജിറ്റൽ നിശബ്ദത’ പാലിച്ചുകൊണ്ട് വംശഹത്യാ പ്രതിരോധ കാമ്പയ്നിൽ പങ്കു​ചേരാൻ ആഹ്വാനം ചെയ്യുകയാണ് ഇതിന്റെ പിന്നണിയിലുള്ളവരും പിന്തുണക്കുന്നവരും. ‘സൈലൻസ് ഫോർ ഗസ്സ’ എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റൽ കാമ്പെയ്‌ൻ ആണിത്. നിങ്ങളുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഓഫാക്കി വക്കുക എന്നതാണ് ഇതിന്റെ ശൈലി. ഇതൊരു പ്രതിരോധ പ്രവർത്തനമാണെന്നും ആഗോള ഡിജിറ്റൽ പ്രതിഷേധമണെന്നും ഇതുവരെയുള്ള ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാക്കിക്കൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയർത്തിക്കാണിക്കാൻ ലളിതവും ഫലപ്രദവുമായ മാർഗമാണെന്നും ഇതിന്റെ പിന്നിലുള്ള കാമ്പയ്ൻ പ്രചാരകർ വ്യക്തമാക്കുന്നു.

ശനിയാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 9 മണിമുതൽ 9.30 വരെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ 30 മിനിറ്റ് സമ്പൂർണ നിശബ്ദരാകും. ഓർമപ്പെടുത്താന്‍ രാത്രി 9ന് ഫോണിൽ ഒരു അലാറം സജ്ജമാക്കാനും കാമ്പയ്ൻ പ്രചാരകർ നിർദേശിക്കുന്നു. ഈ ഇടവേളയിൽ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളും സമൂഹ മാധ്യമങ്ങൾ വഴി അവർ പങ്കുവെക്കുന്നു. ഈ കൂട്ടായ പ്രവർത്തനത്തിലൂടെ അൽഗോരിതങ്ങൾക്ക് ശക്തമായ ഒരു ഡിജിറ്റൽ സിഗ്നൽ അയക്കുകയും ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യും.

About the author

themediatoc

Leave a Comment