GulfUAE

കോടിയേരിയുടെ നിര്യാണത്തിൽ മലബാർ പ്രവാസി അനുശോചിച്ചു.

ദുബായ് – മുൻ മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ  നിര്യാണത്തിൽ മലബാർ പ്രവാസി (യു എ ഇ)  അനുശോചിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനത്തിന് അദ്ദേഹം ചെയ്ത സേവനങ്ങൾ നിസ്തുലമാണ്. പോലീസ് സേനയിൽ സമൂലമായ മാറ്റങ്ങളുണ്ടായതും ഇക്കാലയളവിലാണ്. അദ്ദേഹം വിഭാവനം ചെയ്ത ജന മൈത്രി പോലീസ് സാധാരണ ജനതയെ പോലീസുമായി അടുപ്പിക്കാൻ ഏറെ ശ്രദ്ധേയമായ ചുവടു വെയ്പായിരുന്നു.

നീണ്ട കാലം സി പി എം സെക്രട്ടറി എന്ന നിലയിൽ  സൗമ്യ ഭാവം കൊണ്ടും, സമചിത്തത കൊണ്ടും കേരള സമൂഹത്തിൽ കലുഷിതമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ അദ്ദേഹം കാട്ടിയ നേതൃ പാടവം എന്നും ഓര്മിക്കപ്പെടുന്നതാണ്.  മാരക രോഗം ബാധിച്ചിട്ടും അന്ത്യ നാളുകൾ വരെ കര്മനിരതനായിരിക്കുവാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യത്തിനുദാഹരണമാണ്.

യു എ ഇ സന്ദർശന വേളയിൽ മലബാർ വികസന വിഷയങ്ങളുമായി നേരിട്ട് കണ്ടപ്പോളൊക്കെയും വളരെ അനുഭാവപൂർണമായ സമീപനമാണ്  അദ്ദേഹം സ്വീകരിച്ചത്.

കോടിയേരിയുടെ നിര്യാണത്തിൽ മലബാർ പ്രവാസി പ്രസിഡണ്ട്  ജമീൽ ലത്തീഫ്, മോഹൻ എസ് വെങ്കിട്ട്, അഷ്‌റഫ് താമരശ്ശേരി, അൻവർ നഹ , സി.കെ.റിയാസ്, ഫൈസൽ മലബാർ, അഡ്വ.മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, ബി എ നാസർ , രാജു മേനോൻ , ജെയിംസ് മാത്യു , ഡോ.ബാബു റഫീഖ് , ശരീഫ് കാരശ്ശേരി, മുഹമ്മദ് അലി, തുടങ്ങിയവർ അനുശോചിച്ചു.

Shares:

Related Posts

Gulf

കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; കർശന നിർദേശവുമായി ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്‍റ്.

ദുബായ് - കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. Dubai REST എന്ന ആപ്പ്​ വഴി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ രജിസ്​ട്രേഷൻ പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ വ്യക്തിയുടെയും എമിറേറ്റ്​സ്​
Gulf

എ. എസ്. വി ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റ്

അക്ഷരം സാംസ്കാരിക വേദിയുടെ അഭിമുഖ്യത്തിൽ Maxline Global Logistic Solutions മായിചേർന്ന് ഷാർജ എക്സ്ട്രാ സ്പോർട്സ് അക്കാദമിയിൽ വെച്ചു നടന്ന MD-C ,MD-D,XD=CD വിഭാഗങ്ങളിലെ ബാറ്റ്മിൻറ്റെൻ ടൂർണ്ണമെന്റിലെ വിജയികൾക്ക് ഇന്ത്യൻ സോഷൽ സെന്റർ പ്രിസിഡന്റ് ജാസിം മുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ചു. യോഗത്തിൽ
Breaking News

സമ്പത്തിന്റെയും തൊഴിലവസരങ്ങളുടെയും പുതിയ നിധികുംഭവുമായി ഷാർജയിലെ “അൽ ഹദീബ” വീഡിയോ കാണാം.

ഷാർജ: യുഎഇയുടെ സമ്പത്ത് വർദ്ധനവിന് മുതൽക്കൂട്ടായി പുതിയൊരു വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം. ഷാർജയിലെ അൽ സജാ വ്യാവസായിക മേഖലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഹദീബ പാടത്തായാണ് വാതക ശേഖരം കണ്ടെത്തിയത്. ഷാർജ സർക്കാരിന് കീഴിൽ പ്രവ‌ർത്തിക്കുന്ന ഷാർജ
Leave a Reply

Your email address will not be published. Required fields are marked *