ബീയിംഗ് ഷീ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന “ബീയിംഗ് ഷീ യൂണിവേഴ്സി”ന്റെ 4 മത് പതിപ്പിന് ഈ നവംബറിൽ ദുബായിൽ തിരിതെളിയും.
ദുബായിലെ ഏറ്റവും വലിയ ഫാഷൻ ഷോ ആണ് ബീയിംഗ് ഷീ സംഘടന സംഘടിപ്പിക്കുന്ന ബീയിംഗ് ഷീ യൂണിവേഴ്സ് എന്ന് ബീയിംഗ് ഷീ സ്ഥാപക സിഇഒ അപർണ ബാജ്പേയ് പറഞ്ഞു.
എന്നാൽ ടാലന്റ് ഷോ ഈ നവംബറിൽ നാലാം തവണ വീണ്ടും എത്തും. ഓരോ വർഷവും, മത്സരത്തിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ അവരുടെ രാജ്യങ്ങളെ പ്രതിനിധീകരിപ്പിച്ചുകൊണ്ടു മത്സരിപ്പിക്കുവാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്.
ഓരോ തവണയും മത്സരാത്ഥികൾക്കും വിജയികൾക്കും ബ്രാൻഡ് എൻഡോഴ്സ്മെന്റ് അവസരങ്ങൾ, അന്താരാഷ്ട്ര മീഡിയ എക്സ്പോഷർ, പോർട്ട്ഫോളിയോ ബുക്കുകളുടെ മോഡലിംഗ് എന്നീ മേഖലയിൽ നിരവധി അവസരങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിട്ടുള്ളത്.
നവംബർ രണ്ടാം വാരം ഫൈനലിസ്റ്റുകളുടെ 4 ദിവസത്തെ പരിശീലന ശില്പശാലയും നടക്കും. നവംബർ 22 മുതൽ 25 വരെ എബി ഫിറ്റ്നസ്സ് , മിന ജുമൈറ പോർട്ട് റാഷിദ് മാരിടൈം സിറ്റി, ദുബായ്, എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.
പങ്കെടുക്കുന്നതിനായി 18 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കാർക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബീയിംഗ് ഷീ വെബ്സൈറ്റിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ സമർപ്പിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾ ഒരു ഫൈനലിസ്റ്റായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ടീം നിങ്ങളെ അറിയിക്കും. എല്ലാ ഫൈനലിസ്റ്റുകൾക്കും ഗ്രൂമിംഗ് ഫീസ് ബാധകമാണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.