Entertainment Gulf UAE

എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ 6, 13, 20 തീ​യ​തി​ക​ളി​ൽ

Written by themediatoc

ദുബായ് – പ്രവാസലോകത്തെ ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ക്ല​ബാ​യ എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ (യു​നൈ​റ്റ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ല​ജ​ന്‍റ്) സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ൾ​ഡ്​ ലെ​വ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ യു.​എ.​ഇ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ 6, 13, 20 തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​വം​ബ​ർ 12ന്​ ​ഖി​സൈ​സ്​ പ്രൈം ​സ്റ്റാ​ർ അ​ക്കാ​ദ​മി​യി​ൽ കു​ട്ടി​ക​ളു​ടെ കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഒപ്പം പ്ര​ഫ​ഷ​ന​ൽ കാ​റ്റ​ഗ​റി​യി​ൽ ദേ​ര ഫോ​ർ​ച്യൂ​ണ സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യി​ലാ​ണ്​ മ​ത്സ​രം. രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ രാ​ത്രി പ​ത്തു​ വ​രെ​യാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. വി​ജ​യി​ക​ൾ​ക്ക്​ 50,000 ദി​ർ​ഹം വ​രെ കാ​ഷ്​ അ​വാ​ർ​ഡും ട്രോ​ഫി​ക​ളും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന എ​ലൈ​റ്റ്​ കാ​റ്റ​ഗ​റി മ​ത്സ​ര​ങ്ങ​ളും അരങ്ങേറും.

ക​ഴി​ഞ്ഞ ര​ണ്ടു​ സീ​സ​ണി​ലും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ത്സ​രം മാ​ത്ര​മ​ല്ല, ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ലു​ള്ള​വ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി മി​ക​ച്ച താ​ര​ങ്ങ​ളാ​യി വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ര​ലും കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യ​മാ​ണ്. ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​നു​ള്ള പി​ന്തു​ണ​കൂ​ടി​യാ​ണ്​ ടൂ​ർ​ണ​മെ​ന്‍റെ​ന്നും സം​ഘാ​ട​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ബൈ പാ​ര​ഗ​ൺ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ടീം ​ജ​ഴ്​​സി​യും ഒ​ഫീ​ഷ്യ​ൽ ജ​ഴ്​​സി​യും ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും പ്ര​കാ​ശ​നം ചെ​യ്തു.

വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി റൗ​ണ്ട്​ റോ​ബി​ൻ മാ​തൃ​ക​യി​ലാ​യി​രി​ക്കും യു.​ബി.​എ​ൽ ഓ​പ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ. സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ്, മി​ക്സ​ഡ്​ ഡ​ബ്ൾ​സ്​ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​മു​ണ്ടാ​വും. 150ഓ​ളം അം​ഗ​ങ്ങ​ളു​ള്ള കൂ​ട്ടാ​യ്മ​യാ​ണ്​ എ​യ​റോ​ പ്ലൈൻ സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി. ബാ​ഡ്​​മി​ന്‍റ​ൺ പ്രേ​മി​ക​ളാ​യ കു​റ​ച്ച്​ പേ​ർ ചേ​ർ​ന്ന്​ തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

എ​ക്സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബൂ ഹാ​രി​സ്, സ​മീ​ർ മു​ഹ​മ്മ​ദ്, സ​ജ്ജാ​ദ്, അ​സ്ക​ർ, ഷി​ഹാ​ബു​ദ്ദീ​ൻ, അ​ബ്​​ദു​ൽ വ​ഹാ​ബ്, അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്​ ഖാ​ൻ, ഷ​ബീ​ർ ത​ട്ട​ത്താ​ഴ​ത്ത്, അ​നു​രാ​ഗ്​ വി​ശ്വ​നാ​ഥ​ൻ, ജി​ഷ്ണു, ഹാ​രി​സ്​ സു​ൽ​ത്താ​ൻ, വി​നീ​ത്, ശ​ര​ത്​ കൃ​ഷ്ണ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.​

About the author

themediatoc

Leave a Comment