Business Gulf UAE

കൈനിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പ് ‘സമ്മർ ഫെസ്റ്റ്’ പ്രമോഷൻ ആരംഭിച്ചു

Written by themediatoc

ദുബായ് : 10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് മുഖ്യ ആകർഷണം . ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ഔട്ട്‌ലെറ്റ് കളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ പ്രൊമോഷന്റെ ഭാഗമാകാൻ സാധിക്കും. ഈ മാസം 12 മുതൽ ആഗസ്റ്റ് 10 വരെ നടക്കുന്ന ഈ മെഗാ പ്രമോഷനിൽ ഇപ്പോൾ തന്നെ ദിനേന നിരവധി വിജയികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓൾ ഡി സ്‌പൈസസ്, റിയൽ മാൻ, മസാഫി, തുടങ്ങിയ പ്രമുഖ പ്രായോജകർ പ്രൊമോഷനിൽ വലിയ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് നൽകി ഒപ്പം പങ്കാളികളായത് . അൽ മദീന ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ബർ ദുബായിലെ മീനസ്ട്രീറ്റിൽ ഹുദൈബ മാളിൽ ഈ മാസം ഉൽഘാടനം കഴിഞ്ഞിരുന്നു.

About the author

themediatoc

Leave a Comment