Gulf Sports UAE

ഐ.എൽ.ടി ട്വന്‍റി ലീഗ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരും; വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും

Written by themediatoc

ദുബായ് – യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്‍റർനാഷനൽ ലീഗ്​ ട്വന്‍റി 20 ചാമ്പ്യൻഷിപ്പ്​ യു.എ.ഇ ക്രിക്കറ്റിന്​ കരുത്ത്​ പകരുമെന്ന്​ വെസ്റ്റിൻഡീസ്​ താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ഇരുവരും.

നിരവധി യുവതാരങ്ങളുള്ള നാടാണ്​ യു.എ.ഇ. ഇവർക്ക്​ ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഈ ചാമ്പ്യൻഷിപ്പ്​ ഉപകാരപ്പെടും. മികച്ച പരിശീലകരുടെ കീഴിൽ പരിശീലനം നടത്താൻ അവർക്ക്​ അവസരം ലഭിക്കും. യു.എ.ഇയുടെ ഗോൾഡൻ വിസ കായിക താരങ്ങൾക്ക്​ പ്രോത്സാഹനം നൽകുന്നതാണ്​. ഇവിടെയുള്ള കായിക മേഖലയെ പ്രോൽസാഹിപ്പിക്കാൻ ഇത്​ ഉപകരിക്കുമെന്നും ഇരുവരും പറഞ്ഞു. വരും ലോകകപ്പിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ വെസ്റ്റിൻഡീസ്​ ടീമിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കിറോൺ പൊള്ളാഡ്​ വ്യക്​തമാക്കി. ചെന്നൈയുടെ ബൗളിങ്​ കോച്ച്​ എന്നത്​ കൂടുതൽ ഉത്തരവാദിത്വം നൽകുന്നുവെന്നും യുവ ബൗളർമാരെ പ്രചോദിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തമെന്നും ബ്രാവോ പറഞ്ഞു.

യു.എ.ഇയിലെ പ്രശസ്ത ബിസിനസ്‌ സെറ്റപ്പ് സ്ഥാപനമായ ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവണ്മെന്‍റ്​ ട്രാൻസക്ഷൻ സെന്‍ററിൽ ഗോൾഡൻ വിസ സ്വീകരിക്കുന്നതിന് എത്തിയ താരങ്ങൾക്ക്​ ഊഷ്മള സ്വീകരണമാണ്​ ഒരുക്കിയത്​. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങി 5000 ത്തിൽ അധികം പേരെ യു.എ.ഇയിൽ എത്തിച്ച്​ ഗോൾഡൻ വിസ നേടികൊടുത്ത സ്ഥാപനമാണ് ജെ ബി എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്. പൊള്ളാഡിനും ബ്രാവോക്കും ജെ.ബി.എസ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് സി.ഇ.ഒയും ഫൗണ്ടറുമായ ഡോ. ഷാനിദ് ബിൻ മുഹമ്മദ്​ ഗോൾഡൻ വിസ കൈമാറി. യു എ എ യുടെ മണ്ണിലേക്ക് 5000 ഇൽ അധികം 10 വർഷത്തെ റെസിഡൻസ് വിസാക്കാരെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ടെന്ന്​ ഷാനിദ് ബിൻ മുഹമ്മദ്‌ പറഞ്ഞു. അബ്ദുള്ള നൂറുദ്ധീൻ, അബ്ദു രഹിമൻ മാത്തിരി, അസീസ് അയ്യൂർ, അജിത് ഇബ്രാഹിം, മഞ്ജീന്ദർ സിംഗ് എന്നിവരും പങ്കെടുത്തു.

About the author

themediatoc

Leave a Comment