Breaking NewsFeatured

സൗദിക്ക് നേരെ മിസൈൽ ആക്രമണശ്രമം; ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി

ദുബായ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിനും റിയാദിനും നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. മേഖലയിൽ സംഘർഷം തുടരുന്നതിനിടെ സൗദിയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ റദ്ദാക്കുന്നതും തുടരുകയാണ്.

ഇന്ത്യയിൽനിന്ന് റിയാദിലേക്കുള്ള എല്ലാ സർവീസുകളും ഈ മാസം 31 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 27 വരെയും റദ്ദാക്കിയിട്ടുണ്ട്. ദുബായിൽനിന്ന് ദമാം, റിയാദ്, അബ്ഹ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈദുബായ് സർവീസുകൾ 29 വരെ നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.

അതേസമയം, യെമനിലെ സുഖാർ ദ്വീപിനു സമീപം ആക്രമിക്കപ്പെട്ട ഇന്ത്യൻ യോട്ടിലുണ്ടായിരുന്ന 14 പേരും സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇവരെ യെമനിലെ ഹൊദെയ്ദയിൽ എത്തിച്ചിട്ടുണ്ട്. യോട്ടിനു നേരെയുണ്ടായ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും എംബസി അറിയിച്ചു.

യെമനിൽ സാധാരണ ജനങ്ങളെയും ഗോത്രവിഭാഗങ്ങളെയും സഖ്യസേന ലക്ഷ്യമിട്ടെന്ന ഹൂതികളുടെ ആരോപണം സൗദി നിഷേധിച്ചു. ഗോത്രവിഭാഗങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കമാണ് ആരോപണത്തിനു പിന്നിലെന്നും സൗദി വ്യക്തമാക്കി.

അതിനിടെ, ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ കൊല്ലപ്പെട്ട പ്രവാസി ഇന്ത്യക്കാരൻ കമലേഷ് പാണ്ഡെയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Shares:

Related Posts

Entertainment

ദുബായ് ഭാഗ്യനഗരമായെന്ന് അർജുൻ അശോകൻ; ഹൊറർ ത്രില്ലർ ‘സുമതി വളവ്’ ഗൾഫിൽ നാളെ റിലീസ്

ദുബായ്: ദുബായ് തന്റെ സിനിമാ ജീവിതത്തിൽ ഭാഗ്യനഗരമായി മാറിയതായി വ്യക്തമാക്കി നടൻ അർജുൻ അശോകൻ. തന്റെ പുതിയ ഹൊറർ-കൊമഡി ചിത്രം ‘സുമതി വളവ്’ ദുബായിലെ റീൽസ് സിനിമയിൽ പ്രമോട്ട് ചെയ്യുന്നതിനിടയിൽ ആണ് അദ്ദേഹം ഈ ആസ്വാദനങ്ങൾ പങ്കുവെച്ചത്. “സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്
Featured

ദുബായ് പൊലീസിന്റെ രക്ഷാപ്രവർത്തനത്തിന് ഇനി വനിതകളും; ആദ്യ സംഘത്തിൽ 18 പേർ

ദുബായ്: ദുബായ് പൊലീസിൽ കര രക്ഷാ പ്രവർത്തനത്തിന് ഇനി വനിതാ ഉദ്യോ​ഗസ്ഥരും. 18 നോൺ കമ്മീഷൻഡ് വനിതാ ഓഫീസർമാരുടെ സംഘമാണ് പഠനവും പരിശീലനവും പൂർത്തിയാക്കി ദുബായ് പൊലീസിന്റെഭാ​ഗമായത്. വിവിധ രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജരായ ഉയർന്ന പരിശീലനം ലഭിച്ച വനിതകൾ അടങ്ങുന്നതാണ്
Breaking News

ഇൻഡിഗോ ഇന്ത്യ-അബൂദബി പ്രതിദിന പുതിയ സർവിസ്സിനൊരുങ്ങുന്നു

അബൂദബി: ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ മൂ​ന്ന്​ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ അ​ബൂ​ദ​ബി സാ​യി​ദ്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​തി​ദി​ന സ​ർ​വി​സു​ക​ൾ​ പ്ര​ഖ്യാ​പി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്. ക​ണ്ണൂ​ർ, ച​ണ്ഡി​ഗ​ഢ്, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ്​ പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട്​ ​സു​പ്ര​ധാ​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണ്​
Business

സൗദിയ്ക്കും റഷ്യയ്ക്കും ഇടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി

റിയാദ്​: സൗദി അറേബ്യയിൽനിന്ന്​ റഷ്യയിലേക്ക്​ ഇനി നേരിട്ട് സർവീസ്. റിയാദിനും മോസ്​കോയ്​ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന്​ തുടക്കമായി. സൗദി വിമാന കമ്പനി​ ഫ്ലൈനാസി​ന്‍റെ ആദ്യ വിമാനം റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച്​ മോസ്​കോ നുകോവോ ഇൻറർനാഷനൽ
Leave a Reply

Your email address will not be published. Required fields are marked *