Breaking News Featured Gulf UAE

41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു

Written by themediatoc

ഷാ​ർ​ജ – 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു. ‘വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക’ എ​ന്ന പ്ര​മേ​യ​മാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വം പ്രമേയമാക്കിയിട്ടുള്ളത്. 12 ദി​വ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തും. ന​വം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടനവധി പ്രമുഖവ്യക്തിതങ്ങളാണ് പങ്കെടുക്കുന്നത്. ഇ​ന്ത്യ​യി​ൽ നിന്നും ഒട്ടനവധി പ്ര​ഗ​ത്ഭ എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും പ​​ങ്കെ​ടു​ക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ എടുത്തുപറയേണ്ടതാണ്. എല്ലാ വർഷത്തെ പോലെ ഇത്തവണ ഇ​റ്റ​ലി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ​ അ​തി​ഥി രാ​ജ്യം.

പ​ത്ത്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സാ​ധ​ക​ർ ഈ ​സീ​സ​ണി​ൽ പു​തി​യ​താ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​ണ്ട്. മേ​ള​യി​ൽ ന​ട​ക്കു​ന്ന 1047 പ​രി​പാ​ടി​ക​ൾ​ക്ക്​ 57 രാ​ജ്യ​ങ്ങ​ളി​ലെ 129 അ​തി​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. ആ​കെ 15 ല​ക്ഷം പു​സ്ത​ങ്ങ​ളാ​ണ്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. 1298 അ​റ​ബ്​ പ്ര​സാ​ധ​ക​ർ​ക്ക്​ പു​റ​മെ 915 അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രും പ​​ങ്കെ​ടു​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ യു.​എ.​ഇ​യി​ൽ നി​ന്നാ​ണ്, 339 പേ​ർ. അ​റ​ബ്​ ലോ​ക​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​സാ​ധ​ക​ർ എ​ത്തു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്, 112 പേ​ർ. യു.​കെ​യി​ൽ നി​ന്ന്​ 61 ​പ്ര​സാ​ധ​ക​രും എ​ത്തും.

പ്രശസ്തരായ അ​റ​ബ്​ എ​ഴു​ത്തു​കാ​ർ​ക്കും, കവികൾക്കും,നിരൂപകരക്കും ​​പു​റ​മെ, 2022ലെ ​ബു​ക്ക​ർ പ്രൈ​സ്​ ജേ​താ​വും ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി​യു​മാ​യ ഗീ​താ​ഞ്​​ജ​ലി ശ്രീ(​ഗീ​താ​ഞ്ജ​ലി പാ​ണ്ഡേ), പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ ദീ​പ​ക്​ ചോ​പ്ര, ലി​ങ്ക​ൺ പി​യേ​ഴ്​​സ്, രൂ​പി കൗ​ർ, പി​​കോ അ​യ്യ​ർ, മേ​ഘ​ൻ ഹെ​സ്​ തു​ട​ങ്ങി​യ​വ​രും ഇത്തവണ പ്ര​ധാ​ന അ​തി​ഥി​ക​ളാ​യെ​ത്തും. പു​സ്ത​കോ​ത്സ​വ​ത്തി​ലേ​ക്ക്​ മ​ല​യാ​ള​ത്തി​ൽ​നി​ന്ന്​ സാ​മൂ​ഹി​ക, സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രെ​ത്തും. സു​നി​ൽ പി. ​ഇ​ള​യി​ടം മു​ത​ൽ ന​ട​ൻ ജ​യ​സൂ​ര്യ വ​രെ​യു​ള്ള നീ​ണ്ട നി​ര​യാ​ണ്​ പു​സ്ത​കോ​ത്സ​വ​ത്തി​ന്​ എ​ത്തു​ന്ന​ത്. ന​വം​ബ​ർ 10നാ​ണ്​ ജ​യ​സൂ​ര്യയും ഒ​പ്പം സം​വി​ധാ​യ​ക​ൻ പ്ര​ജേ​ഷ്​ വേദിയിലെത്തുക.

സാ​ഹി​ത്യ രം​ഗ​ത്തു​നി​ന്ന്​ ന​വം​ബ​ർ അ​ഞ്ചി​ന്​ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ, ആ​റി​ന്​ സു​നി​ൽ പി. ​ഇ​ള​യി​ടം, 12ന്​ ​ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ്​, 13ന്​ ​സി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. രാ​ഷ്​​ട്രീ​യ രം​ഗ​ത്തു​നി​ന്ന്​ അ​ബ്​​ദു​സ്സ​മ​ദ്​ സ​മ​ദാ​നി എം.​പി, ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി, എം.​കെ. മു​നീ​ർ എം.​എ​ൽ.​എ, കോ​ൺ​ഗ്ര​സ്​ നേ​താ​വ് എം.​എം. ഹ​സ​ൻ തു​ട​ങ്ങി​യ​വ​രും എ​ത്തി​ച്ചേ​രും.

ഉ​ഷ ഉ​തു​പ്പ് ത​ന്‍റെ ആ​ത്മ​ക​ഥ​യു​മാ​യി ന​വം​ബ​ർ 12ന്​ ​ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​നെ​ത്തും. രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ര​സ​മു​ക​ളു​ങ്ങ​ളു​മാ​യി ന​വം​ബ​ർ നാ​ലി​ന്​ ഷെ​ഫ് വി​ക്കി ര​ത്‌​നാ​നി, അ​ഞ്ചി​ന്​ ഷെ​ഫ് അ​ർ​ച്ച​ന ദോ​ഷി, 11ന്​ ​ഷെ​ഫ് അ​ന​ഹി​ത ധോ​ണ്ടി എ​ന്നി​വ​രും പു​സ്ത​ക​മേ​ള​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യുന്നുണ്ട് ഇത്തവണ.

About the author

themediatoc

Leave a Comment