ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളിയിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണിവർ. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി.നിലവിൽ ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ ബീച്ചിൽ നീന്താനെത്തിയതെന്ന് കന്യാകുമാരി പൊലീസ് അറിയിച്ചു.
You may also like
കേരളത്തിൽ ഇന്നും അതിശക്തമായ മഴ; വിദ്യാഭ്യാസ...
അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍...
യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്ലിൻ ദാസ് ഈ മാസം...
തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണം; ആവശ്യവുമായി...
ഡോ. ആസാദ് മൂപ്പന് എ കെ എം ജി ലൈഫ് ടൈം അച്ചീവ്മെന്റ്...
സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’...
About the author
