News Kerala/India

മോൻസണെതിരായ പോക്സോ കേസ്: ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി.

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ  ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി.

മോൻസണ് എതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നായിരുന്നു മോന്‍സന്റെ ആരോപണം.

Shares:

Related Posts

News Kerala/India

അട്ടപ്പാടി മധു കേസ്; പ്രോസിക്യൂഷന് ആശ്വാസം.

ഇന്ന്  വിസ്തരിച്ച അഞ്ച്സാക്ഷികളും പ്രാസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. കേസിലെ 69- മുതൽ 73-വരെയുള്ള സാക്ഷികളാണ്    പ്രോസിക്യൂഷന്  അനുകൂലമായി മൊഴിനൽകിയത്.  ഇവർ അഞ്ചുപേരും റവന്യൂ വകുപ്പ് ഉദ്ദ്യോഗസ്ഥരാണ്. എന്നാൽ, ഇതിനിടെ താൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന മൊഴിയുമായി ഇരുപത്തൊമ്പതാം സാക്ഷി സുനിൽ കുമാർ കോടതിയിലെത്തി.
News Kerala/India

ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകം; ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഓണം ഐക്യത്തിന്റെയും പ്രതീക്ഷയുടെയും അഭിമാനകരമായ പ്രതീകമാണെന്നും പ്രകൃതിയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഓണം സഹായിക്കട്ടെ എന്നും മോദി ആശംസിച്ചു. മലയാളത്തിലാണ്
News Kerala/India

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ്
News Kerala/India

2023 ജനുവരി മുതൽ കെ എസ് ആർ ടി സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരുന്നു

തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. 2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍
Leave a Reply

Your email address will not be published. Required fields are marked *