News Kerala/India

ഇന്ന് മഹാനവമി; പുണ്യം തേടി ആയിരങ്ങള്‍.

നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. മഹാനവമി ദിവസത്തെ, വിശേഷാല്‍ ചടങ്ങുകളും ദേവീ പൂജകളും സംഗീതോത്സവവും മറ്റ് വിശേഷങ്ങളുമായി ക്ഷേത്രങ്ങള്‍ സജീവമായി. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങൾ. പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ വിവിധ കലകൾ അർച്ചന ചെയ്യാൻ കലാകാരന്മാരുടെ തിരക്കാണ്.

ദേവീ ഉപാസനയുടെയും അക്ഷര പൂജയുടെയും പുണ്യം തേടി ആയിരങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. ഭക്തിയായും സ്‌നേഹമായും ആഘോഷമായും ധൈര്യമായുമൊക്കെ നിറയുന്ന ദേവീചൈതന്യത്തെ മനസിലേക്കെത്തിക്കാനുള്ള ഇനിയുള്ള 9 നാളുകളാണ് നവരാത്രി.

അക്ഷരങ്ങളിലൂടെ വിജ്ഞാനത്തിന്റേയും, അറിവിന്റേയും നേരിന്റെ നിറവെളിച്ചത്തിലേക്കുള്ള യാത്രയാണ് ഈ ദിവസങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. നവരാത്രി ദിവസങ്ങളിലെ പ്രധാന ആരാധന ദിനമാണ് മഹാനവമി. ഇന്ന് ആയുധ പൂജയുടെ കൂടി ദിവസമാണ്.

മഹാനവമി ദിവസം കേരളത്തിലെ ഒട്ടുമിക്ക സരസ്വതീ ക്ഷേത്രങ്ങളിലും വലിയ ഭക്തജനപ്രവാഹമാണുള്ളത്. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞതിന് ശേഷമുള്ള നവരാത്രി ആഘോഷമാക്കുകയാണ് ഭക്തജനങ്ങള്‍.

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ഇന്ന് പഞ്ചരത്‌ന കീര്‍ത്തനാലാപനവും പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ മേളത്തോടെ മൂന്നു ഗജവീരന്‍മാരോടു കൂടിയ ശീവേലിയുമുണ്ട്. മറ്റ് ദേവീ ക്ഷേത്രങ്ങളിലും വിവിധ കലാപരിപാടികളും സരസ്വതി പൂജയുമുണ്ടാകും.

Shares:

Related Posts

News Kerala/India

എ ഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കാമറ ഇടപാട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു. സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. വിജിലൻസിന് പ്രാഥമിക പരിശോധനക്കുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് മാർച്ചിൽ തന്നെ വിശദമായ
News Kerala/India

മാർപാപ്പയെ നേരിൽ കണ്ട് നിവേദനം നൽകി.

കുർബാന പ്രശ്നത്തിന് പരിഹാരം തേടി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നാലംഗ സംഘം മാർപാപ്പയെ നേരിൽ കണ്ട് ചർച്ച നടത്തി. വത്തിക്കാനിലെ മുൻ അമ്പാസഡറായിരുന്ന കെ. പി. ഫാബിയാൻ, മുൻ വനിതാ കമ്മീഷൻ അംഗം ശ്രീമതി
News Kerala/India

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മധ്യവയസ്‌കയോട് മോശമായി പെരുമാറിയ ജീവനക്കാരൻ അറസ്റ്റിൽ.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അറ്റൻഡർ കോതമംഗലം പുതുപ്പാടി പുണച്ചിൽ വീട്ടിൽ പൗലോസിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൈക്ക് പൊട്ടലേറ്റതിനെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വീട്ടമ്മയ്ക്ക് ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കായി വീട്ടമ്മയെ ഓപ്പറേഷൻ ടേബിളിൽ
News Kerala/India

നെടുമ്പാശ്ശേരിയിൽ 2332 ഗ്രാം സ്വർണം പിടി കൂടി.

ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വർണം നെടുമ്പാശ്ശേരിയിൽ പിടി കൂടി. ദുബൈയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൈതീനാണ് ഇത്തരത്തിൽ 2332 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ്
Leave a Reply

Your email address will not be published. Required fields are marked *