Breaking NewsFeatured

ഡി.​എ​സ്.​എ​ഫ് 90 ശ​ത​മാ​നം വ​രെ ഇ​ള​വ് നൽകി അ​വ​സാ​ന വി​ൽ​പ​ന നാളെ

ദുബായ് – സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ലോ​കോ​ത്ത​ര ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ച്ച 28മ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെസ്റ്റിവലിന്റെ അവസാന വില്പന വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ഒപ്പം 2023ലെ 28മ​ത്​ ദു​ബൈ ഷോ​പ്പി​ങ്​ ഫെസ്റ്റിവലിന്റെ 29ന്​ ​അ​വ​സാ​നി​ക്കും. ഫെ​സ്റ്റി​വ​ലി​ന്‍റെ അവസാന വില്പന ന​ഗ​ര​ത്തി​ലെ 2000ല​ധി​കം സ്റ്റോ​റു​ക​ളി​ൽ 500ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ​ക്ക്​​ ല​ഭി​ക്കും. മൂ​ന്ന് ദി​വ​സ​ത്തെ ഡി.​എ​സ്.​എ​ഫ്​ ഫൈ​ന​ൽ മെ​ഗാ സെ​യി​ലി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളുമാണ്‌ സന്ദർശകർക്കായി ഒ​രു​ക്കി​യി​ട്ടു​ള്ളത്.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം, ഒ​രു കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബൈ​യി​ൽ അ​പ്പാ​ർ​ട്മെ​ന്‍റ്​ തു​ട​ങ്ങി നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ​ ഇ​ത്ത​വ​ണ ഒ​രു​ക്കി 2023 ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​റ്റ​വും വ​ലു​തും മി​ക​ച്ച​തു​മാ​യ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ അരങ്ങേറിയത്. ആ​കെ സ​മ്മാ​ന​ങ്ങ​ളു​ടെ മൂ​ല്യം നാ​ലു കോ​ടി ദി​ർ​ഹം വ​രു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ ടൂ​റി​സം കാ​മ്പ​യി​നി​ൽ നിരവധി പ്ര​മോ​ഷ​നു​ക​ൾ, റാ​ഫി​ളു​ക​ൾ, ഹോ​ട്ട​ൽ ഓ​ഫ​റു​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​പ​രി​പാ​ടി​ക​ൾ, മി​ക​ച്ച ഷോ​പ്പി​ങ്​ ഡീ​ലു​ക​ൾ, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ളും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളും ​ഇ​ത്ത​വ​ണ​യും നി​ര​വ​ധി​പേ​രെ ഫെ​സ്റ്റി​വ​ലി​ലേ​ക്ക്​ ആ​ക​ർ​ഷി​ചിരുന്നു. ഒപ്പം സ​ന്ദ​ർ​ശ​ക​രെ ആ​കർഷിക്കാനും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലു​ക​ളി​ലൊ​ന്നാ​ണ്​ ഡി.​എ​സ്.​എ​ഫ്​.

Shares:

Related Posts

Gulf

അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ദുബായ്: ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ
Breaking News

ദുബായ് ജു​മൈ​റ-1ൽ പടയോട്ടത്തിനൊരുങ്ങി ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ​; ഏ​രി​യ​യി​ൽ റോ​ഡ്​ മാ​പ്പി​ങ്​​ തു​ട​ങ്ങി

ദുബായ് - ​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് വേണ്ടിയുള്ള​ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾക്കു തുടക്കം കുറിച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസും, ജുമൈറ-1 ഏരിയയിൽ അഞ്ച് ഷെവി ബോൾട്ട് അധിഷ്‌ഠിത സ്വയംഭരണ
Breaking News

നൈല ഉഷയുടെ പേരിൽ പുത്തൻ സ്വർണാഭരണ കളക്ഷൻ പുറത്തിറക്കി നിഷ്‌ക മൊമെന്റ്‌സ്‌ ജ്വല്ലറി

ദുബായ്: പ്രശസ്ത ചലച്ചിത്ര താരം നൈല ഉഷയുമായി ചേർന്ന് ദുബായിലെ പ്രസ്തജ്വല്ലറി ബ്രാൻഡായ നിഷ്‌ക മൊമെന്റ്‌സ്‌ സ്ത്രീകൾക്കായി നൈല കളക്ഷൻ എന്ന പേരിൽ പുതിയ ശേഖരം പുറത്തിറക്കി. പുതിയ തലമുറയിലെ സ്ത്രീകളുടെ കരുത്തിനും, വ്യക്‌തിത്വത്തിനും ആദരമായിട്ടാണ് നിഷ്ക ഈ കളക്ഷൻ ആവിഷ്കരിച്ചിരിക്കുന്നത്.
Featured

ജപ്പാൻ കേന്ദ്രമായ ഷിന്‍ നിപ്പോൺ കമ്പനിയും, സൗദി എസ്.എം. എച്ചും. പ്രഥമ സംയുക്ത സംരംഭക കരാറില്‍ ഒപ്പുവച്ചു

സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ ഏറ്റവും മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും, ജപ്പാനിലെ ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ മേഖലയിലെ മുൻനിരകമ്പനികളിലൊന്നായ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ
Leave a Reply

Your email address will not be published. Required fields are marked *