FeaturedGulf

ജപ്പാൻ കേന്ദ്രമായ ഷിന്‍ നിപ്പോൺ കമ്പനിയും, സൗദി എസ്.എം. എച്ചും. പ്രഥമ സംയുക്ത സംരംഭക കരാറില്‍ ഒപ്പുവച്ചു

സൗദി അറേബ്യയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ ഏറ്റവും മുൻ നിര കമ്പനിയായ എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയും, ജപ്പാനിലെ ഊർജോത്പാദനം, ഓയിൽ ആൻഡ് ഗ്യാസ്, പെട്രോ കെമിക്കൽ മേഖലയിലെ മുൻനിരകമ്പനികളിലൊന്നായ കമ്പനികളിൽ ഒന്നായ ജപ്പാനിലെ ഷിൻ നിപ്പോൺ മെഷീനറിയും ജോയിന്റ് വെഞ്ച്വറിൽ ഒപ്പ് വച്ചു.
ദുബായ് പാം ജുമേറയിലെ താജ് എക്സോട്ടിക റിസോർട്ടിൽ നടന്ന പരിപാടിയിൽ ആണ് മുൻ നിരയിലുള്ള രണ്ട് കമ്പനികളും ജോയിന്റ് വെഞ്ച്വറിൽ ഒപ്പ് വച്ചത്.

ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ – എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ എന്നിവർ ചേർന്നാണ് ധാരണാ പത്രം ഒപ്പ് വച്ചത്. ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രതിനിധികളായ കസുനാരി കൊച്ചി , ഷുജി അകിടോമോ , നഒഹിറോ മുഷിയു എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി ഡയറക്ടർ മുഹമ്മദ് ഷബീർ മുഹമ്മദ് ഹനീഫ , ഓപ്പറേഷൻ മാനേജർ രഘു രാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ജോയിന്റ് വെഞ്ച്വറിൽ ഒപ്പ് വെച്ചത്. സുമിടോമോ കോർപ്പറേഷൻ ഗ്രൂപ്പിന് കീഴിലെ സ്ഥാപനമാണ് ഷിൻ നിപ്പോൺ മെഷീനറി. സുമിടോമോ കോർപ്പറേഷൻ ഗ്രൂപ്പിന് കീഴിൽ ഷിൻ നിപ്പോൺ മെഷിനറി ലോകത്ത് ഊർജ ഉത്പാദന മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.

steam ടർബൈൻ, പ്രോസസ് പമ്പ് എന്നിവ നിർമ്മിക്കുന്നത് ഷിൻ നിപ്പോൺ ആണ്. പുതിയ ധാരണ അനുസരിച് ഷിൻ നിപ്പോൺ കമ്പനിക്ക് വേണ്ടി സ്പെയർ പാർട്സുകൾ നിർമ്മിക്കുക എസ് എം എച്ച് മാനുഫാക് ച്ചറിങ് ആയിരിക്കും. സൗദി വിഷൻ 2030 ഏറ്റെടുത്ത് മുന്നേറുന്ന സ്ഥാപനമാണ് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇന്ഡസ്ട്രിയൽ സർവീസ് കമ്പനി. ജോയിന്റ് വെഞ്ച്വറിൽ ഒപ്പ് വെച്ചതോടെ ദുബായ് എയർ പോർട്ട് ഫ്രീ സോണിൽ പുതിയ കമ്പനി വരും. ഇത് കേന്ദ്രീകരിചായിരിക്കും മിഡിൽ ഈസ്റ്ററിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ. സ്‌റ്റീം ടർബൈൻ, പ്രോസസ് പമ്പ് എന്നിവ പെട്രോ കെമിക്കൽ പ്ലാന്റുകളിലെ ഏറ്റവും അത്യാവശ്യ ഘടകമാണ്. സൗദി വ്യവസായ മേഖലയായ ജുബൈലിൽ സമീപ കാലത്ത് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി പുതിയ സ്പെയർ പാർട്സ് നിർമ്മാണ കേന്ദ്രം തുടങ്ങിയിരുന്നു.

വ്യവസായ ലോകത്തെ തങ്ങളുടെ ഉപഭോക്താക്കൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും മികച്ച സേവനങ്ങൾ നല്കാൻ കഴിഞ്ഞിട്ടിട്ടുണ്ട് എന്ന് എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനി എം ഡി മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. ഷിൻ നിപ്പോണുമായുള്ള സഹകരണം മിഡിൽ ഈസ്റ്റ് ഊർജ മേഖലയിൽ വിപ്ലവ കരമായ മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകും എന്നും മുഹമ്മദ് ഷഫീഖ് മുഹമ്മദ് ഹനീഫ പറഞ്ഞു. സൗദി വിഷൻ 2030 ഏറ്റെടുത്ത് കൊണ്ടാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും ഷിൻ നിപ്പോനുമായുള്ള സഹകരണം എസ് എം എച്ചിന്റെ പുതിയ നാഴിക കല്ലാണ് എന്നും ഡയക്ടർ മുഹമ്മദ് ഷബീർ മുഹമ്മദ് ഹനീഫ പറഞ്ഞു.

എസ് എം എച്ച് മാനുഫാക്ച്ചറിങ് ആൻഡ് ഇൻഡസ്ട്രിയൽ സർവീസ് കമ്പനിയെ പങ്കാളികളായി കിട്ടി എന്നതിൽ അഭിമാനം കൊള്ളുന്നു എന്ന് ഷിൻ നിപ്പോൺ മെഷീനറി കമ്പനി പ്രസിഡന്റ് ഹിറോടക സകോഡ പറഞ്ഞു. എസ് എം എച്ചുമായുള്ള തങ്ങളുടെ പങ്കാളിത്തം മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ ഏറെ സഹായകമാകും എന്നും ഹിറോടക സകോഡ പറഞ്ഞു.

Shares:

Related Posts

Gulf

വടകര ഓണ സൗഹൃദ സംഗമം

ദുബായ് - വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണ സംഗമം നടത്തി. ദുബായ് അൽ താൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഇന്ദ്ര തയ്യിൽ ഉദ്‌ഘാടനം ചെയ്‌തു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിഡണ്ട് ഇ
Entertainment

അമ്പ് വില്ലിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞു “ടർബോ” ചാർജോടെ മെഗാസ്റ്റാർ മമ്മൂട്ടി

മമ്മൂട്ടി ചിത്രം 'ടർബോ' അടുത്ത വ്യാഴാഴ്‌ചയാണ് തീയേറ്ററുകളിലെത്തുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം വൈശാഖ് കൂട്ടുകെട്ടിലിറങ്ങുന്ന മൂന്നാമത്തെ സിനിമയെന്ന പ്രത്യേകതയും ടർബോയ്‌ക്കുണ്ട്. മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയുടെ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ദുബായ് ദെയ്‌റ സിറ്റി സെന്റർ
Breaking News

ദുബായ് നിരത്തുകളിലൂടെ ആവേശത്തോടെ ബൈ​ക്കിൽ പാറിപറന്ന് ഇ​ന്ത്യ​ൻ ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ

ദുബായ്: യു.എ.ഇ യിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ആയിരത്തിലേറെ കിലോ മീറ്റർ യാത്ര നടത്തി ഇന്ത്യയിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ള എട്ടംഗ ബൈക്ക് റൈഡർമാരുടെ സംഘം. ഇവരിൽ നാല് പേർ വനിതകളാണ്. കഴിഞ്ഞ മാസം 31 ന് തുടങ്ങിയ ബൈക്ക് ടൂര്‍
Entertainment

പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള അഞ്ചു പുതിയ പദ്ധതികള്‍ക്ക് സൗദി ഒരുങ്ങുന്നു.

റിയാദ് - പുനരുപയോഗ ഊര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് സൗദിയില്‍ അഞ്ചു പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള നാഷനല്‍ റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാമിന്റെ (എന്‍.ആര്‍.ഇ.പി) നാലാം ഘട്ടത്തിന്റെ ഭാഗമായാണ് സൗദി പവര്‍ പ്രൊക്യുര്‍മെന്റ്
Leave a Reply

Your email address will not be published. Required fields are marked *