ദുബായ് – നിലവിൽ യു.എ.ഇ വിപണിയിൽ കണ്ടുവരുന്ന ‘കിങ് മൂഡ്’, ‘മോൺസ്റ്റർ റാബിറ്റ് ഹണി’, എന്നീ ഉൽപന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയതായി അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാത്രമല്ല പാക്കിങിന് മുകളിൽ രേഖപ്പെടുത്താത്ത പല ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളും ഇവയിൽ ഉൾകൊള്ളുന്നതായി ലാബ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ പലതും ആരോഗ്യത്തിന് ഭീഷണിയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവ ഉപയോഗിച്ചതിനെ തുടർന്ന് എന്തെങ്കിലും രോഗ ലക്ഷണമുള്ളവർ ചികിത്സതേടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
- Home
- Breaking News
- ‘കിങ് മൂഡ്’,’മോൺസ്റ്റർ റാബിറ്റ് ഹണി’ ഉൽപന്നങ്ങൾക്ക് യു.എ.ഇയിൽ വിലക്കേർപ്പെടുത്തി
‘കിങ് മൂഡ്’,’മോൺസ്റ്റർ റാബിറ്റ് ഹണി’ ഉൽപന്നങ്ങൾക്ക് യു.എ.ഇയിൽ വിലക്കേർപ്പെടുത്തി
Related Posts
ദുബായ് - 500 ട്രക്കുകളെ ഉൾക്കൊള്ളുന്ന 2,26,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള സൗകര്യമൊരുക്കി ട്രക്കുകൾക്ക് വിശ്രമിക്കാൻ ഇനി ദുബൈയിൽ ഹൈടെക് സൗകര്യം നടപ്പിലാക്കുന്നു. അഡ്നോക്ക്, അൽ മുത്തകാമില എന്നി സ്വകാര്യമേഖലയുമായി കൈകോർത്താണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഇത്തരം ഒരു
ദുബായ്: ഇന്ത്യയിലെ പ്രശസ്ത ബ്രാന്‍ഡായ മെറാള്‍ഡാ ജ്വല്‍സ് യുഎഇയിലെ ആദ്യ സ്റ്റോര്‍ ദുബായിലെ മീനാ ബസാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി ഒക്ടോബര്‍ 5ന് ഉച്ചയ്ക്ക് 12 മണിക്ക് സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യും. മെറാള്‍ഡാ ജ്വല്‍സില്‍ സ്വര്‍ണ്ണം, വജ്രം, രത്‌നങ്ങള്‍,
ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അൽ സഫ1 സ്‌കൂൾ കോംപ്ലക്‌സിനുള്ളിലെ നാല് പ്രധാന സ്ഥലങ്ങളിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ പൂർത്തിയായി. എൻട്രി, എക്സിറ്റ് പോയിന്‍റുകളുടെ വിപുലീകരണവും ട്രാഫിക് ലൈറ്റുകൾ, ക്രോസിങ്ങുകൾ എന്നിയാണ് ആധുനീക രീതിയിൽ മെച്ചപ്പെടുത്തിയത്. നിലവിലെ റോഡ് ശൃംഖലയുടെ





