അബൂദബി: കുറഞ്ഞ വേഗത്തില്‍ വാഹനമോടിച്ചതിന് കഴിഞ്ഞവര്‍ഷം യു.എ.ഇ ഗതാഗത വകുപ്പ് പിഴചുമത്തിയത് മൂന്നു ലക്ഷത്തിലേറെ ഡ്രൈവര്‍മാര്‍ക്കെതിരെ. 400 ദിര്‍ഹം വീതമാണ് ഓരോരുത്തർക്കും പിഴയീടാക്കിയത്. ഓവര്ടേക്കിങ്ങിന് അനുവാദമുള്ള പാതയില്‍ പിന്നില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാതെ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കും സമാന പിഴയാണ് ലഭിക്കുന്നത്. കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ വലതുവശത്തെ ലൈനും കൂടിയ വേഗത്തില്‍ പോകുന്നവര്‍ ഇടത്തേ ലൈനുമാണ് ഉപയോഗിക്കേണ്ടത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലെ ഇരുവശങ്ങളിലേക്കുമുള്ള ആദ്യത്തെ രണ്ടു ലൈനുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്ററാണ് മിനിമം വേഗം. അപകടങ്ങള്‍ കുറക്കുന്നതിനും സുഗമമായ ഗതാഗതത്തിനുമായി 2023 മേയിലാണ് ഈ വേഗപരിധി നിശ്ചയിച്ചത്. പ്രധാന ഹൈവേകളില്‍ 140 കിലോമീറ്ററാണ് പരമാവധി വേഗം. ആദ്യത്തെ രണ്ടു ലൈനുകളില്‍ 120 കിലോമീറ്ററാണ് കുറഞ്ഞ വേഗം. കുറഞ്ഞ വേഗത്തില്‍ പോകേണ്ടവര്‍ മൂന്നാമത്തെ ലൈനാണ് ഉപയോഗിക്കേണ്ടത്. ഇവിടെ കുറഞ്ഞ വേഗപരിധി നിലവിലില്ല.
You may also like
‘ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്’...
ഇലക്ട്രിക് എയർ ടാക്സിയുടെ...
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
About the author
