Business Featured Gulf UAE

യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടി ബിഎംഎസ് ഓഡിറ്റിംഗ് കമ്പനി; ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ നിരവധി സെമിനാറുകൾ അണിയറയിൽ

Written by themediatoc

ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ നിരവധി ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ നടത്തുമെന്ന് പ്രമുഖ ഓഡിറ്റിങ് സ്ഥാപനമായ ബിഎംഎസ് ഓഡിറ്റിങ് മാനേജ്മെന്‍റ് അറിയിച്ചു. ചെറുകിട ബിസിനസ് നടത്തുന്നുന്നവർ കോർപറേറ്റ് ടാക്സ്, വാറ്റ് തുടങ്ങിയവയെക്കുറിച്ച് അജ്ഞരാണെന്നും അത്തരക്കാർക്ക് സുഗമമായി ബിസിനസ് നടത്തികൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഓഡിറ്റിങ് സാക്ഷരതാ സെമിനാറുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ബിഎംഎസിന്‍റെ സിഇഒ സിഎ ഷെഹിൻഷാ കെപി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുഎഇയുടെ ഐസിബി സ്‌കോറിങ് ലിസ്റ്റിൽ ഇടം നേടിയ സാഹചര്യത്തിൽ ദുബായിലെ ബിഎംഎസ് ആഗോള ആസ്ഥാനം വിപുലീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു മാസത്തിനുള്ളിൽ ഓഫിസ് പ്രവർത്തനക്ഷമമാകും. ദുബായ് ആസ്ഥാനമായുള്ള ബിഎംഎസ് ഓഡിറ്റിംഗിന് ആറ് ജിസിസി രാജ്യങ്ങളിലും യുഎസിലും യുകെയിലും ഓഫീസുകളുണ്ട്. തങ്ങളുടെ സ്ഥാപനത്തിന് 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ടെന്നും 500 ഓളം പേരടങ്ങുന്ന ശക്തമായ പ്രൊഫഷണൽ സംഘമാണ് ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും ഷെഹിൻഷാ കെപി പറഞ്ഞു.

യുഎഇ സെൻട്രൽ ബാങ്ക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ഓഡിറ്റിങ് സ്ഥാപനമാണിതെന്ന് സീനിയർ ഡയറക്ടർ സെൽവൻ ധർമ്മരാജ് വ്യക്തമാക്കി. യു കെ യിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ സാധിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബിഎംഎസിന്‍റെ യുകെ പാർട്ട്ണർ പോൾ ഗില്ലീസ് പറഞ്ഞു. ഓരോയിടങ്ങളിലെയും പ്രാദേശിക നിയമങ്ങൾ, സംസ്‌കാരങ്ങൾ, നികുതി തുടങ്ങിയവയെക്കുറിച്ചെല്ലാം തങ്ങൾ ഉചിതമായ ഉപദേശങ്ങൾ നൽകുന്നുവെന്ന് ബിഎംഎസിന്‍റെ ഒമാൻ പാർട്ട്ണർ ബദർ സെയ്ഫ് കിന്‍റി അഭിപ്രായപ്പെട്ടു. എന്നാൽ ഇതോടൊപ്പം സാമൂഹികമായ നീതിബോധം ഓർമ്മയിൽ വച്ചുകൊണ്ട് സത്യസന്ധമായി ചുമതലകൾ നിർവ്വഹിക്കപ്പെടുന്നതാണ് ബിഎംഎസിന്റെ വ്യത്യസ്ഥതയെന്ന് ഗ്ലോബൽ അഡ്വൈസർ മുസ്തഫ പള്ളിക്കലകത്ത് അഭിപ്രായപ്പെട്ടു.

About the author

themediatoc

Leave a Comment