FeaturedGulf

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും സ്റ്റോപ്പ് ആം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുകയും വേണം.

കുട്ടികൾ എല്ലാവരും സീറ്റുകളിൽ ഇരുന്നു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബസ് എടുക്കാവൂ. ബസ് നിർത്തുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യണമെന്നും കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് വരെ സ്റ്റോപ്പ് ആം തുറന്നുപിടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണോ ഹെഡ്‌ഫോണോ ഉപയോഗിക്കുന്നത് ഒഴിവാക്കമെന്നും കൂടാതെ സ്കൂൾ മേഖലകളിൽ ഓവർടേക്കിംഗും ലൈൻ മാറ്റവും പാടില്ലഎന്നുമുള്ള ഡ്രൈവിങ് നിബന്ധനകളും പുറപ്പെടുവിച്ചു . അടിയന്തര സാഹചര്യങ്ങളിൽ ട്രാൻസ്‌പോർട്ട് ഓഫീസറെ വിവരം അറിയിക്കണമെന്നും എല്ലാ കുട്ടികളും സുരക്ഷിതമായി ഇറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഡ്രൈവർ പുറത്തിറങ്ങാവൂ എന്നും RTA വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഈ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Shares:

Related Posts

Breaking News

ദുബായിൽ താമസരേഖ രേജിസ്ട്രേഷനിൽ ഇളവ് നൽകി ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ്.

ദുബായ് - കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയ താമസരേഖ രേജിസ്ട്രേഷനിൽ തങ്ങൾക്കൊപ്പം കഴിയുന്നവരുടെ പേരും എമിറൈറ്റ്സ് ഐഡിയും നല്കണമെന്നുള്ള വ്യവസ്ഥയിലാണ് ഇളവ് നൽകിയത്. ഇതുപ്രകാരം തങ്ങൾക്കൊപ്പം എത്ര പേർ താമസിക്കുന്നത് എന്ന് മാത്രം നൽകിയാൽ മതിയാകും. മറ്റു വിവരങ്ങൾ
Gulf

അർബുദബാധിതർക്ക് സെന്‍റ് മേരീസ് ചർച്ച് ഒരുക്കുന്ന കരുതൽ “മേഴ്‌സിത്തോണ്‍”

ദുബായ് - നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി മേഴ്‌സിത്തോണ്‍ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു.ലോ​ക അ​ർ​ബു​ദ​ ദി​നാ​ച​ര​ണത്തോടനുബന്ധിച്ചു ഫെ​​ബ്രു​വ​രി 19ന്​
Featured

അബൂദബിയിൽ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ക്ക്​ വിലക്ക്​; കാരണം ഗാമ്പിയയിലെ കുട്ടികളുടെ മരണം.

അബുദാബി - ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയയില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ അബൂദബിയില്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നിരോധനം ഏർപ്പെടുത്തിയത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാമ്പിയയില്‍ 66 കുട്ടികളാണ് മരിച്ചത്. ചുമയ്ക്കും
Breaking News

സൗന്ദര്യ സലൂണ്‍ ശൃംഖലയായ ‘നാച്ചുറല്‍സ്’ സേവനം ഇനി മുതൽ ദുബായ് ബുർജ് മാനിലും

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൗന്ദര്യ സലൂണ്‍ ശൃംഖലയായ നാച്ചുറല്‍സ് ജി.സി.സി വിപുലീകരണത്തിനൊരുങ്ങുന്നു. ദുബായില്‍ തങ്ങളുടെ പുതിയ സംരംഭം ഖിസൈസിലും, ജുമൈറയിലും പ്രവർത്തനം ആരംഭിച്ച ശേഷമാണ് അബുദബി, കരാമ, ഊദ് മേത്ത, ബുർജുമാന്‍ ഉള്‍പ്പടെ 10 ഇടങ്ങളിൽ കൂടി
Leave a Reply

Your email address will not be published. Required fields are marked *