FeaturedGulf

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും സ്റ്റോപ്പ് ആം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുകയും വേണം.

കുട്ടികൾ എല്ലാവരും സീറ്റുകളിൽ ഇരുന്നു എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബസ് എടുക്കാവൂ. ബസ് നിർത്തുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യണമെന്നും കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത് വരെ സ്റ്റോപ്പ് ആം തുറന്നുപിടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണോ ഹെഡ്‌ഫോണോ ഉപയോഗിക്കുന്നത് ഒഴിവാക്കമെന്നും കൂടാതെ സ്കൂൾ മേഖലകളിൽ ഓവർടേക്കിംഗും ലൈൻ മാറ്റവും പാടില്ലഎന്നുമുള്ള ഡ്രൈവിങ് നിബന്ധനകളും പുറപ്പെടുവിച്ചു . അടിയന്തര സാഹചര്യങ്ങളിൽ ട്രാൻസ്‌പോർട്ട് ഓഫീസറെ വിവരം അറിയിക്കണമെന്നും എല്ലാ കുട്ടികളും സുരക്ഷിതമായി ഇറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഡ്രൈവർ പുറത്തിറങ്ങാവൂ എന്നും RTA വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഈ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Shares:

Related Posts

Featured

ദുബൈയിൽ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷനുമായി ഓടിച്ചവർക്ക് 48,950 പിഴ

ദുബൈയിൽ വാഹന രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിട്ടും നിരത്തിലിറക്കിയവർക്ക് കഴിഞ്ഞ പത്ത് മാസത്തിനിടെ 48,950 പിഴകൾ ചുമത്തിയതായി ദുബൈ പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. രജിസ്ട്രേഷൻ പുതുക്കാതെ വാഹനമോടിക്കുന്നത് കേവലം നിയമലംഘനം മാത്രമല്ലെന്നും
Breaking News

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

ദുബായ് - നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ
Featured

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി - യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം
Breaking News

പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസും കുറച്ചു യു.എ.ഇയിൽ പുതിയ ഇന്ധന വില

ദുബായ്: യു.എ.ഇയിലെ 2024 ജൂൺ മാസത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന്​ 20 ഫിൽസും ഡീസലിന്​ 19ഫിൽസുമാണ്​ കുറഞ്ഞിരിക്കുന്നത്​. യു.എ.ഇ ഇന്ധന വില നിർണ്ണയ സമിതിയാണ് വില പുനർനിശ്ചയിച്ചത്​. പുതിയ വില ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ
Leave a Reply

Your email address will not be published. Required fields are marked *