FeaturedGulf

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി – യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം ഒഴിവാക്കുന്നതെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ കോർപറേഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. വതുകൊണ്ടു തന്നെ ശുദ്ധോർജത്തിനുള്ള ബൃഹദ് ഉറവിടമായി ബറഖ ആണവോർജ നിലയം മാറി കഴിഞ്ഞു. മുൻവർഷത്തെ പ്രവചനത്തേക്കാൾ ആറുശതമാനം കൂടുതലാണിത്.

ശുദ്ധോർജ ഉൽപാദനത്തിലൂടെ കാർബൺ പുറന്തള്ളൽ കരുതിയിരുന്നതിലും കൂടുതൽ തടയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ബറഖ ആണവോർജ നിലയം യു.എ.ഇയുടെ സുസ്ഥിര ഊർജനിലയമാണെന്ന് കോർപറേഷൻ സി.ഇ.ഒ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി പറഞ്ഞു. അടുത്തിടെയാണ് നിലയത്തിലെ മൂന്നാമത്തെ യൂനിറ്റ് ദേശീയ പവർഗ്രിഡുമായി ബന്ധിപ്പിച്ചത്. നിലവിൽ നാലാം യൂനിറ്റ് കമീഷനിങ്ങിന്റെ അന്തിമഘട്ടത്തിലാണ്.

Shares:

Related Posts

Gulf

വർണ്ണ വിസ്മയം തീർത്ത്‌ ഓണപ്പൂരം ദുബായിൽ; സൂക് അൽ മർഫ വേദിയാകുന്നു.

ദുബായ് - മേക്കർസ് മീഡിയയുടെ ബാനറിൽ എം.ഇ.എസ്.സി. കോളേജ്‌ ഓഫ് എൻജിനീയറിങ് അലൂമിനിയും, ഇന്റർനാഷണൽ പ്രൊമോട്ടർസ് അസോസിയേഷനും ചേർന്നോരുക്കുന്ന ഓണപ്പൂരം 2022 ഒക്ടോബർ 9 ദുബായ് സൂക് അൽ മർഫയിൽ അരങ്ങേറും. ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വർണ വിസ്മയമാകുന്ന ജലഘോഷയാത്ര പരിപാടിയുടെ മുഖ്യ
Breaking News

നടന വിസ്മയം മാമുക്കോയ ഓർമയായി

കോഴിക്കോട് - മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 76 വയസായിരുന്നു അദ്ദേഹത്തിന്. ഏപ്രിൽ 24ന് മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ
Featured

ഷാർജയിൽ സെൻസസിന്​ തുടക്കമായി.

ഷാർജ - എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസിന്​ തിങ്കളാഴ്ച തുടക്കമായി. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന്​ ഡിപാർട്​മെന്‍റ്​ സ്റ്റാറ്റിസ്റ്റിക്സ്​ ആൻഡ്​ കമ്മ്യൂണിറ്റി ഡവലപ്​മെന്‍റ്​(ഡി.എസ്​.സി​.ഡി) അധികൃതർ അറിയിച്ചു. 'യൂ കൗണ്ട്​' എന്ന തീമിലാണ്​ ഇത്തവണ സെൻസസ്​
Gulf

മാസ്ക് നിയത്രണം; പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ. 

അബുദാബി - യുഎഇയിൽ മാസ്ക് നിബന്ധന പിൻവലിച്ചെങ്കിലും ഭക്ഷണം കൈകാര്യംചെയ്യുന്നവരും ആശുപത്രി, മസ്ജിദ്, പൊതുഗതാഗതം തുടങ്ങിയ ചില സ്ഥലങ്ങളിലും മാസ്ക്ധരിക്കണമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി)  ആവശ്യപ്പെട്ടു. എന്നാൽഅബുദാബിയിൽ ഗ്രീൻ പാസ് നിയമം തുടരും. മാസ്ക് ധരിക്കേണ്ടവർ:- കോവിഡ് പോസിറ്റീവ് ആയവർ, രോഗലക്ഷണമുള്ളവർ, വയോധികരും ഗുരുതരആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ. മസ്ജിദ്, ആശുപത്രി, പൊതുഗതാഗത ബസ്എന്നിവിടങ്ങളിലും മാസ്ക് വേണം. മാസ്ക് വേണ്ട:- പൊതുസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ വിദ്യാലയങ്ങൾ, അടച്ചിട്ട മുറികൾ, യുഎഇ ദേശീയ വിമാന കമ്പനികളായഇത്തിഹാദ് എയർവെയ്സ്, എമിറേറ്റ്സ് എയർലൈൻ, ഫ്ലൈ ദുബായ് എന്നിവിടങ്ങളിലുംവിമാനത്താവളങ്ങളിലും മാസ്ക് വേണ്ട. ഇന്ത്യ, ചൈന, ജപ്പാൻ, ഇന്തൊനീഷ്യ, മാലിദ്വീപ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സെയ്ഷെൽസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുപോകുന്നവർ മാസ്ക് ധരിക്കണം ഒപ്പം  യാത്ര പോകുന്ന രാജ്യത്ത് നിർബന്ധമാണെങ്കിൽധരിക്കാം. അൽഹൊസൻ ആപ്:- അബുദാബി സന്ദർശിക്കുന്നവർക്ക് അൽഹൊസനിൽ ഗ്രീൻപാസ് കാണിക്കണം. ഇത്തിഹാദ് എയർവെയ്സ്:- കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്രയ്ക്കു മുൻപ് പിസിആർ പരിശോധനവേണ്ടെന്ന് ഇത്തിഹാദ് എയർവെയ്സ്. വാക്സീൻ സർട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാൽ വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 48 മണിക്കൂറിനു മുൻപ് എടുത്ത പിസിആർപരിശോധന നിർബന്ധം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. എമിറേറ്റ്സ് എയർലൈൻ:- ദുബായിലേക്കു വരുന്ന യാത്രക്കാർ ക്യൂആർ കോഡുള്ള വാക്സീൻ സർട്ടിഫിക്കറ്റോ, 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാ നെഗറ്റീവ് ഫലമോ, കോവിഡിൽനിന്ന്മുക്തനായിട്ട് ഒരു മാസമായി എന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ ഇവയിൽ ഏതെങ്കിലും ഒന്ന്കരുതണം. 16 വയസ്സിൽ താഴെയുള്ളവർക്ക് നിബന്ധന ബാധകമല്ല. സ്കൂൾ:- ഷാർജ സ്കൂൾ സന്ദർശിക്കുന്ന രക്ഷിതാക്കൾക്ക് ഗ്രീൻ പാസ് നിർബന്ധമാണെന്ന് ഷാർജസ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. ഇതോടൊപ്പം സ്കൂളിൽ ശുചീകരണ, അണുനശീകരണ പ്രവർത്തനം തുടരണം. ക്വാറന്റീൻ:- കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റീൻ 5 ദിവസം . സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുക്വാറന്റീനില്ല. രോഗലക്ഷണമുള്ളവർ പിസിആർ നിർബന്ധമായും പരിശോധന നടത്തണം.
Leave a Reply

Your email address will not be published. Required fields are marked *