Gulf UAE

സൂപ്പർകാർ ബ്ലോണ്ടിയെ ഇനി വാന്റേജ് ഇന്റർനാഷണൽ ബ്രാൻഡ് അംബാസഡർ

Written by themediatoc

ദുബായ് – കൈമൻ ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്ര മൾട്ടി അസറ്റ് ബ്രോക്കറേജ്‌ സ്ഥാപനമായ വാന്റേജ് ഇന്റർനാഷണൽ, സൂപ്പർ കാർ ബ്ലോണ്ടി എന്ന പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധയായ അലക്സാണ്ട്ര മേരി ഹിർഷിയെ തിരഞ്ഞെടുത്തു. ഒരു ഓൺലൈൻ ബ്രോക്കറേജ് സ്ഥാപനവും ഒരു സാമൂഹ്യ മാദ്ധ്യമ പ്രസാധകയും തമ്മിലുള്ള കരാർ എന്ന നിലയിൽ ഒരു നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ധാരണ പ്രകാരം വാന്റജിന്റെയും സൂപ്പർ കാർ ബ്ലോണ്ടിയുടെ എഡ്യൂക്കേഷൻ പ്ലാറ്റ്ഫോം ആയ എക്സ്പ്ലയിൻഡിലൂടെയും സാധാരണർക്ക് ഉതകുന്ന കാലികപ്രസക്തമായ സാമ്പത്തിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്‌ഷ്യം.

ബ്രാൻഡ് അംബാസഡർ ആയി സൂപ്പർ കാർ ബ്ലോണ്ടിയുമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചത്തിൽ ഞങ്ങളെല്ലാം അതീവ സന്തുഷ്ടരാണ്. അവരുടെ സാഹസികതയും സാങ്കേതികവിദ്യയോടുള്ള അഭിനിവേശവും അത് മൂലമുള്ള അന്താരാഷ്‌ട്ര അംഗീകാരവും വാന്റേജ് എന്ന ബ്രാൻഡിന് ചെറുപ്പക്കാർക്കിടയിൽ അവബോധം വളർത്താൻ ഏറ്റവും യോജിച്ചത് തന്നെ ആണ്. അവരുടെ അനുപമമായ അവതരണ രീതി ട്രേഡിങിനെ പുതിയ തലമുറക്ക്‌ വ്യക്തമാക്കുന്നതിനൊപ്പം അത് ഏവർക്കും അഭികാമ്യവും ഉചിതവും ആണ് എന്ന ബോദ്ധ്യവും വളർത്തുവാൻ സഹായകമാവുമെന്നും വാന്റെജ്‌ ചീഫ് ട്രേഡിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ മാർക് ഡെസ്പിയേഴ്സ് പറഞ്ഞു.

പരമ്പരാഗതമായി പുരുഷ കേന്ത്രീകൃതമായ ഒരു വ്യവസായത്തിൽ 8 കോടിയിലേറെ ഫോളോവെഴ്‌സും, ഒരു മാസം 100 കോടിയിലേറെ വ്യൂസം സ്വന്തമായുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുൻസറിന്റെ നിയമനം സ്ത്രീശാക്തീകരണത്തിനായും കാലാവസ്ഥവ വ്യതിയാനത്തിന്നെതിരെയും ഉള്ള വാന്റജിന്റെ നിലപാടുകളെ ശക്തിപ്പെടുന്നതും സമീപകാല പങ്കാളിത്തങ്ങളായ നിയോം, മക്ലാരൻ, എക്സ്ട്രീം- ഇ, എന്നിവയെപ്പോലെ തന്നെ നവീനവുമാണ് എന്നും ഡെസ്പിയേഴ്സ് കൂട്ടിച്ചേർത്തു.

ആളുകളെ ഉത്തേജിപ്പിക്കുന്നതും അത് വഴി അവരെ പരിവർത്തിപ്പിക്കുന്നതുമായ കോൺടെന്റ് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ആളുകൾക്ക് പൂർണ്ണ സാമ്പത്തിക സ്വാശ്രയത്വം എന്നതാണ് 2023 ലെ ഞങ്ങളുടെ പ്രധാന ലക്‌ഷ്യം. വാന്റേജ് പോലെയുള്ള ഒരു മാർക്കറ്റ് ലീഡറുമായി ചേർന്ന് സാമ്പത്തിക വിദ്യാഭ്യാസം നൽകുന്നതിലൂടെ സാമ്പത്തിക വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയർത്തി അതുവഴി ആളുകളുടെ സാമ്പത്തിക അവബോധം വർദ്ധിപ്പിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. വാന്റേജിന്റെ സാമൂഹിക ബോധം അപാരമാണ്, അവരുമായി ഒത്തു ചേർന്ന് ഒരു സാമൂഹ്യമാറ്റത്തിനായുള്ള ഈ പ്രവർത്തനം അത്യന്തം ആവേശമുളവാക്കുന്നതാണ്.” സൂപ്പർ കാർ ബ്ലോണ്ടി അലക്സാണ്ട്ര മേരി ഹിർഷി മറുപടിപറഞ്ഞു.

ഈ ഒരു പ്രഖ്യാപനത്തോടെ 2022 ൽ സ്ഥാപിച്ച സൂപ്പർ കാർ ബ്ലോണ്ടിയും വാന്റേജിന്റെയും സഹകരണം ഒന്ന് കൂടി ധൃഡമായിരിക്കി, ഈ വരുന്ന
ഇറ്റലിയിലെ സാർഡീനിയയിൽ നടന്ന ബ്ലൂ കാർബൺ ഇനീഷ്യേറ്റിവിനോട് അനുബന്ധിച്ച് വാന്റേജിന്റെ കോർപറേറ്റ് ഇ എസ്‌ ജി അവതരിപ്പിച്ചതും സൂപ്പർ കാർ ബ്ലോണ്ടിയും, മാർക് ഡെസ്പിയേഴ്സ് ചേർന്നായിരുന്നു.

About the author

themediatoc

Leave a Comment