FeaturedGulf

അബുദാബിയും, ദുബായും ഫുജൈറയും ഇനി വിരൽത്തുമ്പിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ കുതിച്ചുതുടങ്ങും

ദുബായ്: യു.എ.ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ 2026-ൽ ആരംഭിക്കും.ആദ്യ ഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെയാണ് ഈ ട്രെയിൻ ശൃംഖല ബന്ധിപ്പിക്കുന്നത്. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ദുബായ് മെട്രോയുടെ റെഡ് ലൈൻ, വരാനിരിക്കുന്ന ഗോൾഡ് ലൈൻ എന്നിവയുമായി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അത്യാധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത ഓരോ ട്രെയിനിലും വൈ-ഫൈ, പേഴ്സണൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 13 ട്രെയിനുകളിൽ പത്തെണ്ണം ഇതിനോടകം യുഎഇയിൽ എത്തിക്കഴിഞ്ഞു. ആഗോള ഗതാഗത വിദഗ്ധരായ ‘കിയോലിസ്’ (Keolis) കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർവീസ്, 2030-ഓടെ പ്രതിവർഷം 3.6 കോടി യാത്രക്കാരെ ലക്ഷ്യമിടുന്നു. യാത്രക്കാർക്ക് സുരക്ഷിതവും വേഗതയേറിയതുമായ ഒരു പുതിയ യാത്രാനുഭവമായിരിക്കും ഇത്തിഹാദ് റെയിൽ നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Shares:

Related Posts

Gulf

2023 അന്താരാഷ്ട്ര വനിതാദിനം: അലീഷ മൂപ്പന്‍ – ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സന്ദേശം

ഇന്നത്തെ സ്ത്രീകള്‍ നാളത്തെ സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ ശക്തികേന്ദ്രങ്ങളാണ്. ഇന്ന് അവരുടെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ നിലയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍, ലോകത്തിലെ ഏതൊരു സ്ഥാപനവും, രാജ്യവും വളര്‍ച്ചക്കായുള്ള കുതിപ്പില്‍ പിന്തള്ളപ്പെടാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ചുറ്റും നടക്കുന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുളളവരും വീടുകള്‍ക്കപ്പുറമുള്ള
Gulf

വനിതകള്‍ ‘റൗളാ ശരീഫ് ‘ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം.

സൗദി അറേബ്യയിലെ മദീനയിലെ റൗള വനിതകള്‍ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി സൗദി മസ്ജിദുന്നബവി കാര്യ വിഭാഗം. പുതിയ നിയമപ്രകാരം വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലുമാണ് പുതിയ സമയക്രമം പാലിക്കേണ്ടത്. വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ വനിതകൾക്ക് റൗള സന്ദര്‍ശിക്കുവാനാകും. എന്നാൽ
Featured

നൂതന യാത്രാരേഖാ മാനേജ്മെന്റിന്റെ മാതൃകകൾ പഠിക്കാൻ ബഹ്റൈൻ പ്രതിനിധി സംഘം ദുബായിൽ എത്തി

ദുബായ്: യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായിയുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സന്ദർശിച്ചു. യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം,
Featured

ദുബായ് ജിഡിആർഎഫ്എ ‘ഫ്രിഡ്ജ് അൽ ഫരീജ്’ സംരംഭം ആരംഭിച്ചു

ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കടുത്ത വേനൽക്കാലത്ത് തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി "ഫ്രിഡ്ജ് അൽ ഫരീജ്" സംരംഭം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സുമായി സഹകരിച്ച് നടപ്പിലാക്കിയ
Leave a Reply

Your email address will not be published. Required fields are marked *