FeaturedGulf

അബുദാബിയും, ദുബായും ഫുജൈറയും ഇനി വിരൽത്തുമ്പിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് 2026-ൽ കുതിച്ചുതുടങ്ങും

ദുബായ്: യു.എ.ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകൾ 2026-ൽ ആരംഭിക്കും.ആദ്യ ഘട്ടത്തിൽ അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെയാണ് ഈ ട്രെയിൻ ശൃംഖല ബന്ധിപ്പിക്കുന്നത്. യാത്രാ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ദുബായ് മെട്രോയുടെ റെഡ് ലൈൻ, വരാനിരിക്കുന്ന ഗോൾഡ് ലൈൻ എന്നിവയുമായി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അത്യാധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത ഓരോ ട്രെയിനിലും വൈ-ഫൈ, പേഴ്സണൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 13 ട്രെയിനുകളിൽ പത്തെണ്ണം ഇതിനോടകം യുഎഇയിൽ എത്തിക്കഴിഞ്ഞു. ആഗോള ഗതാഗത വിദഗ്ധരായ ‘കിയോലിസ്’ (Keolis) കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർവീസ്, 2030-ഓടെ പ്രതിവർഷം 3.6 കോടി യാത്രക്കാരെ ലക്ഷ്യമിടുന്നു. യാത്രക്കാർക്ക് സുരക്ഷിതവും വേഗതയേറിയതുമായ ഒരു പുതിയ യാത്രാനുഭവമായിരിക്കും ഇത്തിഹാദ് റെയിൽ നൽകുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Shares:

Related Posts

Gulf

ഇടിക്കാരൻ ഷുഹൈബ് ദുബായിൽ; തട്ടകത്തിൽ ഇന്ത്യ-പാക്​ പോരാട്ടം.

ദുബായ് - ഒക്ടോബറിൽ 8ന് ദുബൈയിൽ നടക്കുന്ന ബി.കെ.കെ കിക്ക്​ ബോക്സിങ്​ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഷുഹൈബ്​ ദുബായിലെത്തിയത്. ചാമ്പ്യൻഷിപ്പിന്‍റെ ആവേശപ്പോരാട്ടം ശനിയാഴ്ച ദുബായ് ഊദ്​മേത്തയിലെ അൽ നസ്​ർ ക്ലബിലെ റാശിദ്​ ബിൻ ഹംദാൻ ഹാളിൽ
Gulf

മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷനുമായി ബ്രിട്കോ ആന്റ് ബ്രിഡ്കോ

ദുബായ് - മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷൻ, ‘ബ്രിട്കോവേഴ്സ്’ ലോഞ്ച് ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ഒഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം. ബസ്തകി യാണ് ബ്രിട്കോവേഴ്സ് പ്രകാശനം ചെയ്തത്. മൊബൈൽ ഫോൺ
Breaking News

ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ അ​റ​ബ്​ വം​ശ​ജ​നാകാൻ സുൽത്താൻ അ​ൽ നി​യാ​ദി; ചരിത്ര നേട്ടം 28ന്​

ദുബായ് - ബ​ഹി​രാ​കാ​ശ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ അ​റ​ബ്​ സ​ഞ്ചാ​രി​യാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പിനൊരുങ്ങുകയാണ് ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലൂ​ടെ ച​രി​ത്രം കു​റി​ച്ച യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ സ്റ്റീ​ഫ​ൻ ബോ​വ​നൊ​പ്പ​മാ​ണ്​ അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ​ത്ത്​ ച​രി​ത്ര ന​ട​ത്ത​ത്തി​ന്​ ഇ​റ​ങ്ങു​ന്നത്. ഈ ​മാ​സം
Gulf

4മത്‌ ‘ബീയിംഗ് ഷീ യൂണിവേഴ്സ്’ മത്സരം നവംബറിൽ.

ബീയിംഗ് ഷീ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന "ബീയിംഗ് ഷീ യൂണിവേഴ്സി"ന്റെ 4 മത് പതിപ്പിന് ഈ നവംബറിൽ ദുബായിൽ തിരിതെളിയും.ദുബായിലെ ഏറ്റവും വലിയ ഫാഷൻ ഷോ ആണ് ബീയിംഗ് ഷീ സംഘടന സംഘടിപ്പിക്കുന്ന ബീയിംഗ് ഷീ യൂണിവേഴ്സ് എന്ന് ബീയിംഗ് ഷീ സ്ഥാപക
Leave a Reply

Your email address will not be published. Required fields are marked *