ഒന്ന്, രണ്ട്, മൂന്ന് ബെഡ്റൂം അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന പദ്ധതിയിൽ പച്ചപ്പും മനോഹരമായ പൂന്തോട്ടങ്ങളും വിശ്രമത്തിനായുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. റൂഫ്ടോപ്പ് സ്വിമ്മിങ് പൂൾ, സ്വകാര്യ കബാനകൾ, യോഗാ സ്പേസ്, ടെക്നോജിം സൗകര്യമുള്ള ജിം, കുട്ടികൾക്കായുള്ള ഇൻഡോർ–ഔട്ട്ഡോർ പ്ലേ ഏരിയകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കുടുംബങ്ങൾക്കായി ബാർബിക്യൂ ഏരിയയും ഒരുക്കിയിട്ടുണ്ട്.

ദുബൈ: അൽ ബറാരി സിഇഒയും എലമെന്റൽ ഡെവലപ്മെന്റ്സിന്റെ സ്ഥാപകനുമായ ഹസ്സ സാൽ, സ്വന്തം സംരംഭത്തിന് കീഴിലുള്ള ആദ്യ റെഡി-ടു-മൂവ്-ഇൻ റെസിഡൻഷ്യൽ പദ്ധതിയായ എലമെന്റൽ 78 അവതരിപ്പിച്ചു. ദുബൈയിലെ ജുമൈറ ഗാർഡൻ സിറ്റിയിൽ ഒരുങ്ങിയ ബൂട്ടിക് റെസിഡൻഷ്യൽ പദ്ധതിയിൽ പ്രകൃതിയോട് ഇണങ്ങുന്ന രൂപകൽപ്പനയും റിസോർട്ട് മാതൃകയിലുള്ള സൗകര്യങ്ങളുമാണ് പ്രധാന ആകർഷണം.
സിറ്റി വാക്കിൽ നിന്ന് ഏകദേശം ഒൻപത് മിനിറ്റും ഡൗൺടൗൺ ദുബൈയിൽ നിന്ന് അഞ്ച് മിനിറ്റും ജെ1 ബീച്ചിൽ നിന്ന് അഞ്ച് മിനിറ്റും ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 മിനിറ്റും അകലെയാണ് പദ്ധതിയെന്നാണ് കമ്പനി അറിയിക്കുന്നത്.

നിർമാണം പൂർത്തിയായ എലമെന്റൽ 78-ന്റെ ഷോ അപ്പാർട്ട്മെന്റുകളും സന്ദർശകർക്കായി തുറന്നിട്ടുണ്ട്. പ്രകൃതി, ക്ഷേമം, ആധുനിക ജീവിതസൗകര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ബൂട്ടിക് റെസിഡൻഷ്യൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് എലമെന്റൽ ഡെവലപ്മെന്റ്സിന്റെ ലക്ഷ്യം.





