FeaturedGulf

മൂന്ന് തലസ്ഥാനങ്ങൾ, ഒരു ദർശനം; ആഗോള പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തി യുഎഇ നേതൃത്വം

അബുദാബി: ആഗോളതലത്തിൽ തന്ത്രപ്രധാന പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തി യുഎഇ. ഫ്രാൻസ്, സിംഗപ്പൂർ, ഗ്രീസ്, ഇന്ത്യ എന്നീ രാജ്യങ്ങളുമായി പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ശ്രദ്ധേയമാകുന്നത്.

അബുദാബിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ഫ്രാൻസുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും സിംഗപ്പൂരുമായി വ്യാപാരം, നിക്ഷേപം, കൃത്രിമബുദ്ധി, ഊർജം, ജലസുരക്ഷ തുടങ്ങിയ മേഖലകളിൽ പങ്കാളിത്തം വിപുലീകരിക്കുന്നതിനുമാണ് ചർച്ചകളിൽ മുൻഗണന നൽകിയത്.

അതേസമയം, ഏഥൻസിൽ ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസുമായി കൂടിക്കാഴ്ച നടത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും നിക്ഷേപവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ഊർജം, അടിസ്ഥാനസൗകര്യങ്ങൾ, നൂതന സാങ്കേതികവിദ്യ, ആരോഗ്യരംഗം എന്നിവയിലെ സഹകരണവും ചർച്ചയുടെ ഭാഗമായി.

ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദും ഇന്ത്യ–യുഎഇ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ആഗോള സാമ്പത്തിക മാറ്റങ്ങൾ, കൃത്രിമബുദ്ധി, സാങ്കേതികവിദ്യ, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കും കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകി.

വ്യത്യസ്ത രാജ്യങ്ങളുമായുള്ള ഈ നയതന്ത്ര നീക്കങ്ങൾ യുഎഇയുടെ ആഗോള പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് തലസ്ഥാനങ്ങളിലായി മുന്നേറുന്ന നയതന്ത്ര ഇടപെടലുകൾ രാജ്യത്തിന്റെ സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ.

Shares:

Related Posts

Gulf

മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നു: ടി.ഡി രാമകൃഷ്ണന്‍

ഷാര്‍ജ - മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ നോവലെഴുത്തില്‍ ധീരമായ കാല്‍വെപ്പുണ്ടായിരിക്കുന്നു.
Breaking News

യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോ​​ഗികമായിട്ടുള്ള ആദ്യ​യാത്രയാണിത്. ​ യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ‌ബൈഡനുമായി കൂടിക്കാഴ്ച
Leave a Reply

Your email address will not be published. Required fields are marked *