News Kerala/India

കേന്ദ്രവുമായി യുദ്ധത്തിനില്ല; കേരളത്തോട് വിവേചനം കാണിച്ചാൽ പ്രതികരിക്കും: വി.ഡി. സതീശൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാറുമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളത്തോട് വിവേചനം കാണിച്ചാൽ മാത്രമേ അത്തരമൊരു സാഹചര്യം ആലോചിക്കേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന്യൂഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച എക്സ്പ്രസ് അഡ്ഡ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് കൂടുതൽ കേന്ദ്ര നികുതി വിഹിതവും വലിയ വികസന പദ്ധതികളും ലഭിക്കേണ്ടതുണ്ടെന്ന് സതീശൻ പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് പദ്ധതികൾ സമർപ്പിക്കുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഏകോപനം അനിവാര്യമാണെന്നും സഹകരണ ഫെഡറലിസത്തിൽ കേരളത്തിന് അർഹമായ പങ്ക് ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ വർഗീയതയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിർക്കുമെന്നും വർഗീയ കക്ഷികളുമായി കോൺഗ്രസ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.

മുസ്‌ലിം ലീഗ് മതേതര നിലപാടാണ് സ്വീകരിക്കുന്നതെന്നും പാർട്ടി യുഡിഎഫിൽ സമ്മർദം ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണിയിലെ തീരുമാനങ്ങൾ ചർച്ചകളിലൂടെയാണ് കൈക്കൊള്ളുന്നതെന്നും വ്യക്തമാക്കി.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന്റെ മാതൃകയാണെന്നും ഭൂരിപക്ഷ സമുദായത്തിലെ വോട്ടർമാരും യുഡിഎഫ് സ്ഥാനാർഥികളെ പിന്തുണച്ചിട്ടുണ്ടെന്നും സതീശൻ അവകാശപ്പെട്ടു. കോൺഗ്രസ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്ന പേരിൽ പാർട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ സമുദായങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സതീശൻ പറഞ്ഞു.

Shares:

Related Posts

News Kerala/India

എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷൻ കാലാവധി മൂന്ന് മാസം പൂർത്തിയായതിന് പിന്നാലെയാണ് സർക്കാർ നടപടി. ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു,
News Kerala/India

ഭാരതത്തിന്റെ ആയുധക്കരുത്തിൽ മറ്റൊരു നാഴികല്ല് “അഗ്നി” ഇനി ഇന്ത്യയ്‌ക്ക് സ്വന്തം: വിസ്‌മയത്തോടെ ലോകരാജ്യങ്ങൾ: ചൈനയെ അടക്കം 20 രാജ്യങ്ങളെ മുഴുവനായി ആക്രമിക്കാൻ കഴിയും.

ന്യൂഡൽഹി - കഴിഞ്ഞ ദിവസം ഇന്ത്യ ഒഡിഷ തീരത്തു നിന്ന് വിജയകരമായി പരീക്ഷിച്ച അഗ്നി-5 അതിർത്തിയിൽ സംഘർഷമുണ്ടാക്കുന്ന ചൈനയ്‌ക്കുള്ള ശക്തമായ താകീതായി. കഴിഞ്ഞ വർഷം ഒക്ടോബറിലും ഇന്ത്യ അഗ്‌നി-5 പരീക്ഷണം നടത്തിയിരുന്നു. 5500 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 5ന് നിമിഷനേരത്തിൽ ചൈനയെ
Breaking News

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന രണ്ട് ട്രെയിനുകൾ; നിർമാണം ചെന്നൈയിൽ

ന്യൂ‌ഡൽഹി: മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമിക്കണമെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് (ഐസിഎഫ്) നിർദേശം നൽകി റെയിൽവേ മന്ത്രാലയം. ജൂൺ നാലിന് അയച്ച കത്തിലാണ് 2024 - 25ലെ പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി രണ്ട്
Leave a Reply

Your email address will not be published. Required fields are marked *