Breaking News Featured Gulf UAE

കാലാവസ്ഥ വ്യതിയാനം; മൂടൽമഞ്ഞ് കടുത്ത ജാഗ്രത നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

Written by themediatoc

ദുബായ് – മാറിയ കാലാവസ്ഥയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് സാഹചര്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, എന്നീ നിർദേശങ്ങൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്.

യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കാൻ സമയം കണ്ടെത്തണം. കാരണം ശീതകാലത്തിന്‍റെ തുടക്കമായതിനാൽ ഈ മാസങ്ങളിൽ അപ്രതീക്ഷിതമായി കാലാവസ്ഥയിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശരിയായ ശ്രദ്ധയുണ്ടാകണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പ്രസ്താവനയിൽ പറഞ്ഞു. റോഡിലെ ട്രാഫിക് ലൈനുകൾ മാറുമ്പോൾ ഇൻഡിക്കേറ്റർ ഉപയോഗിച്ച് കൃത്യമായ മുന്നറിയിപ്പ് മറ്റു വാഹനങ്ങൾക്ക് നൽകുകയും, യാത്രക്ക് ആവശ്യമായതിലും കൂടുതൽ സമയം കരുതുകയും, സാധ്യമെങ്കിൽ മൂടൽമഞ്ഞ് തെളിയുന്നതുവരെ കാത്തിരിക്കുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുകയും വേഗത നിയന്ത്രിക്കുകയും വേണം.

ഇതിന്നായി മൂടൽമഞ്ഞ് വർധിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക പൊലീസ് പെട്രോളിങ് വർധിപ്പിക്കാനും വാഹനങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകാനും അധികൃതർ നടപടിയെടുത്തിട്ടുള്ളതായും അധികൃതർ അറിയിച്ചു.

About the author

themediatoc

Leave a Comment