Breaking News Gulf UAE

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം; പിഴ കൂട്ടിയും, നിയമം കടുപ്പിച്ചും അ​ബൂ​ദ​ബി പൊ​ലീ​സ്

Written by themediatoc

അബുദാബി – ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നടത്തിയ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​യ​ര്‍ന്ന പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന സാഹചര്യത്തിൽ അത്തരം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ വ്യവസ്ഥകൾ ഒന്നുകൂടി അക്കമിട്ടു നിരത്തുകയാണ് അ​ബൂ​ദ​ബി പൊ​ലീ​സ്. 2019ല്‍ ​ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്കു പ്രകാരം 894 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യത് ഇതിൽ 66 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. എന്നാൽ ഇത്തരം നിയമലംഘകരെ പിടികൂടാനായി നിയം കർക്കശമാക്കിയതായും അ​ബൂ​ദ​ബി പൊ​ലീ​സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാരിൽ നിന്നും 50,000 ദി​ര്‍ഹം വ​രെ പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ന്ന​തും പുതുക്കിയ നിയമത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

പുതുക്കിയ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ചു​വ​ടെ:-

  • അ​മി​ത​വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കു​ക:- 5000 ദി​ര്‍ഹം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • മു​ന്നി​ലെ വാ​ഹ​ന​ത്തി​ല്‍നി​ന്ന് അ​ക​ലം പാ​ലി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക:- 5000 ദി​ര്‍ഹം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • സാ​ധു​വാ​യ ന​മ്പ​ര്‍ പ്ലേ​റ്റി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്ക​ല്‍:- പ​ര​മാ​വ​ധി 50,000 ദി​ര്‍ഹം വ​രെ പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • പൊ​ടു​ന്ന​നെ​യു​ള്ള വെ​ട്ടി​ത്തി​രി​ക്ക​ല്‍:- 5000 ദി​ര്‍ഹം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • 10 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ കാ​റി​ന്‍റെ മു​ന്‍ സീ​റ്റി​ല്‍ ഇ​രു​ത്തു​ക:- 5000 ദി​ര്‍ഹം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • റെ​ഡ് സി​ഗ്‌​ന​ല്‍ മ​റി​ക​ട​ക്ക​ല്‍:- 50,000 ദി​ര്‍ഹം വ​രെ പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് മു​ന്‍ഗ​ണ​ന കൊ​ടു​ക്കാ​തി​രി​ക്കു​ക:- 5000 ദി​ര്‍ഹം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • റോ​ഡി​ലെ അ​ന​ധി​കൃ​ത റേ​സി​ങ്:- 50,000 ദി​ര്‍ഹം വ​രെ പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ കേ​ടു​പാ​ടു​വ​രു​ത്ത​ല്‍:- 50,000 ദി​ര്‍ഹം വ​രെ പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും
  • 7000 ദി​ര്‍ഹ​മി​ല്‍ കൂ​ടു​ത​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ളു​ള്ള ഡ്രൈ​വ​ർ ഈ ​തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും
  • അ​നു​മ​തി​യി​ല്ലാ​തെ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ത്തി​ന്‍റെ എ​ന്‍ജി​നി​ലോ ബോഡിയിലോ മാ​റ്റം വ​രു​ത്ത​ല്‍:- 10,000 ദി​ര്‍ഹം പി​ഴ​യും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്ക​ലും.

ഇവയൊക്കെയാണ് അ​ബൂ​ദ​ബി പൊ​ലീ​സ് പുറത്തിറക്കിയ പുതുക്കിയ പിഴയും ശിക്ഷയും .

About the author

themediatoc

Leave a Comment