Breaking NewsFeatured

പുസ്തകങ്ങളിലൂടെ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയും; ഡോ.ശൈഖ് സുല്‍ത്താന്‍

ഷാർജ – അക്ഷരലോകം കാത്തിരുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 41മത് എഡിഷന്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ ചൊവ്വാഴ്ച സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
‘സ്‌പ്രെഡ് ദി വേഡ്’ എന്ന പ്രമേയത്തിന് കീഴില്‍, 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213 പ്രസാധകരുടെ പങ്കാളിത്തത്തോടെ നവംബര്‍ 13 വരെ പുസ്തക മേള നീണ്ടുനില്‍ക്കും. മേഖലയിലെയും ലോകമെമ്പാടുമുള്ള പ്രമുഖരായ എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പ്രസാധകര്‍, മുന്‍നിര ചിന്തകരായ നേതാക്കള്‍ എന്നിവരെ പുസ്തകമേളയുടെ ഊര്‍ജ്ജസ്വലമായ പുതിയ പതിപ്പിലേക്ക് ഉദ്ഘാടന വേളയില്‍ ഷാര്‍ജ ഭരണാധികാരി സ്വാഗതം ചെയ്തു.

ഈ നിമിഷം 12 ദിവസത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തിന്റെ തുടക്കമാണെന്ന് ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടന പ്രഭാഷണത്തില്‍ ഉണര്‍ത്തി. യുഎഇയിലുടനീളമുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും കലയിലും ശാസ്ത്രത്തിലും അവരുടെ പഠനം സമ്പന്നമാക്കാനും അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള അവസരമാണിത്. ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ മേളയില്‍ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളുടെ പുസ്തകങ്ങളിലൂടെ സ്വായത്തമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Shares:

Related Posts

Gulf

ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ഊര്‍ജ്ജമെന്ന് ഉഷാ ഉതുപ്പ്

ഷാര്‍ജ - സംഗീത ലോകത്ത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ് തന്റെ ജീവിതത്തിലുടനീളമുള്ള ഊര്‍ജ്ജമെന്ന് ഇന്ത്യന്‍ പോപ്പ് ഗായിക ഉഷാ ഉതുപ്പ് പറഞ്ഞു. പലരും ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാറുണ്ട്. എന്റെ ജീവിതത്തില്‍ സന്തോഷ നിമിഷങ്ങളെക്കുറിച്ച് മാത്രമെ ചിന്തിക്കാറുള്ളൂ. ജീവിതത്തെ ഉദാത്ത സംഗീതം പോലെ
Featured

ബറഖ ആണവോർജ നിലയത്തിൽ കാർബൺ ബഹിർഗമനം കുറഞ്ഞതായി പഠന റിപ്പോർട്ട്

അബുദാബി - യു.എ.ഇയുടെ നെറ്റ് സീറോ 2050 ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ബറക്ക ആണവോർജ നിലയത്തിന്‍റെ ശ്രമങ്ങൾ വിജയം കാണുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലെ ബറഖ ആണവോർജ നിലയത്തിലെ നാലു യൂനിറ്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ 22.4 ദശലക്ഷം ടൺ കാർബൺ പുറന്തള്ളലാണ് പ്രതിവർഷം
Featured

ദുബായ് ​പൊലീസിന്​ 100 പുത്തൻ വാഹനങ്ങൾ സമ്മാനം; പ്രമുഖ വ്യവസായി ഖലാഫ് അഹമ്മദ് അൽ ഹബ്തൂരിൽ നിന്ന്.

ദുബായ് - ദുബായ് ​പൊലീസിന്​ 100 പുത്തൻ വാഹനങ്ങൾ സമ്മാനിച്ച്​ ദുബായിലെ പ്രമുഖ വ്യവസായി ഗ്രൂപ്പായ അൽ ഹബ്​തൂർ ഗ്രൂപ്പ്​ സ്ഥാപകനും ചെയർമാനുമായ ഖലഫ്​ അഹ്​മദ്​ അൽ ഹബ്​തൂരി. നാളിതുവരെ ദുബായിലെ സുരക്ഷ വർധിപ്പിക്കാനുള്ള ദുബായ് പൊലീസിന്‍റെ ശ്രമങ്ങൾക്ക്​ പിന്തുണനൽകാനും സേനയുടെ
Gulf

കഥകള്‍ക്ക് കാതോർത്ത്‌ കുരുന്നു കൺമണികൾ

ഷാർജ - ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ കഥകള്‍ കേള്‍ക്കാനായി ആയിരകണക്കിന് കുരുന്നുകളെത്തി. 66 വയസുളള ഹാഷെം കഡൗരയാണ് മുതുമുത്തച്ഛനായി കുരുന്നുകള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നത്. മൊബൈലിലും ടാബുകളിലുമെല്ലാം സജീവമായി കളിക്കുന്ന പല കുരുന്നുകള്‍ക്കും കഥ പറയുന്ന മുതുമുത്തച്ഛന്‍ പുതിയ അനുഭവമായിരുന്നു. ഷാർജ
Leave a Reply

Your email address will not be published. Required fields are marked *