Breaking NewsFeatured

ദുബായിൽ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി

ദുബായ് – ദുബായിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നിർത്തലാക്കി. ദുബായ് ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ മാസങ്ങൾക്കു മുൻപുതന്നെ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ നിർത്തലാക്കിയിരുന്നു. എന്നാൽ ദുബായിൽ നിയമം ബാധകമല്ലായിരുന്നു, ചൊ​വ്വാ​ഴ്ചമുതൽ ഇത്തരത്തിൽ നിലനിന്നിരുന്ന 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സയാണ് നി​ർ​ത്തിയത്. പക്ഷെ ചൊ​വ്വാ​ഴ്ച വ​രെ വി​സ ല​ഭി​ച്ച​വ​ർ​ക്ക് 90 ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​വും.

ദുബായിൽ നേ​ര​ത്തെ അ​നു​വ​ദി​ച്ച 90 ദിവസത്തെ വി​സ​യി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യാം. അ​തേ​സ​മ​യം, സ​ന്ദ​​ർ​ശ​ക വി​സ നി​ർ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്ക്​ 90 ദി​വ​സ​ത്തെ വി​സ ല​ഭി​ക്കും. തൊ​ഴി​ല​ന്വേ​ഷി​ച്ച്​ വ​രു​ന്ന​വ​ർ​ക്ക്​ പു​തി​യ ‘ജോ​ബ് എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ’​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. 60, 90, 120 ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​ണ്​ ഈ ​വി​സ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, 500 ഉ​ന്ന​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ർ​ക്കാ​ണ്​ ഈ ​വി​സ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഐ.​ഐ.​ടി​യി​ൽ പ​ഠി​ച്ച​വ​ർ​ക്കും ഇത്തരം ജോ​ബ്​ എ​ക്സ്​​​പ്ലൊ​റേ​ഷ​ൻ വി​സ ല​ഭി​ക്കും.

Shares:

Related Posts

Featured

അപകടത്തെ തുട‍ർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി യാംബുവിൽ അന്തരിച്ചു

യാംബു: വാഹനാപകടത്തെ തുടര്‍ന്ന ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പ്രവാസി മരിച്ചു. തമിഴ്‌നാട് കടയനല്ലൂര്‍ പുളിയങ്ങാടി സ്വദേശിയായ സയ്യിദ് അലി (38) ആണ് മരിച്ചത്. യാംബു ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം യാംബു
Business

ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി

ദുബായ്: വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ടൂറുകളിലും ട്രാവൽ വ്യവസായത്തിലും മുൻനിരയിലുള്ള ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് എൽ എൽ സി, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ (UNWTO) ഔദ്യോഗിക അഫിലിയേറ്റ് അംഗമായി. 2024 നവംബർ
Featured

നാളെ മുതൽ പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് അബുദബി ഇന്ത്യൻ എംബസി

അബുദബി: നാളെ മുതൽ ഈ മാസം 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അബുദബി ഇന്ത്യൻ എംബസി. പാസ് പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് താത്കാലിക നിർത്തിവെക്കൽ എന്ന് എംബസി അറിയിച്ചു. ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവീസുകൾ മുടങ്ങും. അതിനാൽ
Breaking News

ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ വി​വാ​ഹി​ത​യാ​കുന്നു

ദുബായ് - യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മ​ക​ൾ ശൈ​ഖ മ​ഹ്​​റ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം വി​വാ​ഹി​ത​യാകാനൊരുങ്ങുന്നു. ബി​സി​ന​സു​കാ​ര​നും സം​രം​ഭ​ക​നു​മാ​യ ശൈ​ഖ്​ മാ​ന ബി​ൻ മു​ഹ​മ്മ​ദ്​
Leave a Reply

Your email address will not be published. Required fields are marked *