Business Gulf UAE

ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി

Written by themediatoc

ദുബായ്: വ്യക്തിഗതവും സുസ്ഥിരവുമായ യാത്രാനുഭവങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ടൂറുകളിലും ട്രാവൽ വ്യവസായത്തിലും മുൻനിരയിലുള്ള ഐ സി എൽ ടൂർസ് ആൻഡ് ട്രാവൽസ് എൽ എൽ സി, യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ (UNWTO) ഔദ്യോഗിക അഫിലിയേറ്റ് അംഗമായി. 2024 നവംബർ 14-ന് കൊളംബിയയിലെ കാർട്ടജീന ഡി ഇന്ത്യയിൽ നടന്ന യുഎൻഡബ്ല്യുടിഒ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ 122-മത് സെഷനിലാണ് അഭിമാനകരമായ ഈ അംഗീകാരം ലഭിച്ചത്. ഈ പങ്കാളിത്തം ഞങ്ങൾക്ക് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കെ.ജി. അനിൽകുമാർ, ഐസിഎൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പറഞ്ഞു. “ആഗോള നേതാക്കളുമായി സഹകരിക്കാനും മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും കൂടുതൽ സുസ്ഥിരമായ ടൂറിസം മേഖലയിലേക്ക് സംഭാവന നൽകാനും ഇത് ഒരു വേദി നൽകുന്നു. യാത്രക്കാർക്കും ഞങ്ങൾ സർവീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന, ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാ അനുഭവങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“UNWTO യുമായുള്ള ഞങ്ങളുടെ ബന്ധം സുസ്ഥിരതയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുക മാത്രമല്ല, സാംസ്കാരിക വിനിമയവും കമ്മ്യൂണിറ്റി ശാക്തീകരണവും വളർത്തുന്നതിനുള്ള ഞങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഗോള ടൂറിസത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്”, ICL ടൂർസ് ആൻഡ് ട്രാവൽസ് LLC മാനേജിംഗ് ഡയറക്ടർ ഉമ അനിൽകുമാർ പറഞ്ഞു.

എന്നാൽ “UNWTO നെറ്റ്‌വർക്കിൻന്റെ ഭാഗമാകുന്നത് ആഗോള തലത്തിൽ സഹകരിക്കാനുള്ള അവസരം നൽകുന്നയതോടൊപ്പം ഉത്തരവാദിത്ത ടൂറിസം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ അർത്ഥവത്തായ യാത്രാനുഭവങ്ങൾ നൽകുന്നതിന് സമാന ചിന്താഗതിക്കാരായ ഓർഗനൈസേഷനുകൾക്കൊപ്പം പ്രവർത്തിക്കാൻ സഹായിക്കുമെന്നും ICL ഗ്രൂപ്പ് ഇൻ്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്ടർ അമൽജിത്ത് എ മേനോൻ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment