Breaking News Featured Gulf UAE

ദുബായ് ജു​മൈ​റ-1ൽ പടയോട്ടത്തിനൊരുങ്ങി ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ​; ഏ​രി​യ​യി​ൽ റോ​ഡ്​ മാ​പ്പി​ങ്​​ തു​ട​ങ്ങി

Written by themediatoc

ദുബായ് – ​ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് വേണ്ടിയുള്ള​ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾക്കു തുടക്കം കുറിച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസും, ജുമൈറ-1 ഏരിയയിൽ അഞ്ച് ഷെവി ബോൾട്ട് അധിഷ്‌ഠിത സ്വയംഭരണ വാഹനങ്ങൾ ഉപയോഗിച്ച് ദുബായിലെ ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവയ്‌ക്കായുള്ള ഡാറ്റ ശേഖരണവും ടെസ്റ്റിംഗ് സാങ്കേതികവിദ്യയും ആരംഭിച്ചു.

‘ക്രൂ​സി’​ന്‍റെ വാ​ഹ​ന​ങ്ങ​ൾ ദുബായ് ട്രാ​ഫി​ക് സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന സ്വയം നിയന്ത്രിത ഡ്രൈ​വി​ങ് സം​വി​ധാ​ന​ങ്ങ​ളാ​ണോ എ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാന്നതോടൊപ്പം നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ സ്‌​മാ​ർ​ട്ട് മൊ​ബി​ലി​റ്റി​യി​ലും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും മി​ക​വു​പു​ല​ർ​ത്തു​ന്ന​തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട പരീക്ഷണമാണ് ലക്ഷ്യമിടുന്നതെന്നും ആ​ർ.​ടി.​എ പ​ബ്ലി​ക്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഏ​ജ​ൻ​സി സി.​ഇ.​ഒ അ​ഹ്​​മ​ദ്​ ഹാ​ഷിം ബ​ഹ്​​​റൂ​സി​യ​ൻ പ​റ​ഞ്ഞ. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ന​ഗ​രം എ​ന്ന നി​ല​യി​ലേ​ക്ക്​ ദുബായിയെ മാ​റ്റി​യെ​ടു​ക്കുന്നതിനോടൊപ്പം ​​സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ ഗ​താ​ഗ​ത​രം​ഗ​ത്ത്​ മി​ക​വ്​ തെ​ളി​യി​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മെന്ന് അദ്ദേഹം പ്ര​സ്താ​വ​ന​യി​ൽ കൂട്ടിച്ചേർത്തു.

2030ഓ​ടെ 4000 ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന​തോടുകൂടി ദുബായിലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കു​ക​യും വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ക്കു​ക​യും ദോ​ഷ​ക​ര​മാ​യ മ​ലി​നീ​ക​ര​ണം കു​റ​ക്കു​ക​യും ചെയ്യാൻ സാധിക്കുമെന്നും, ഇ​തോ​ടെ ക്രൂ​സ് സെ​ൽ​ഫ്-​ഡ്രൈ​വി​ങ്​ കാ​റു​ക​ൾ വാ​ണി​ജ്യ​വ​ത്ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ യു.​എ​സ് ഇ​ത​ര ന​ഗ​ര​മാ​യി ദുബായിക്ക് മാ​റാൻ കഴിയും എന്നതുമാണ് മുന്നോട്ടുള്ള ലക്ഷ്യമെന്നും അ​ധി​കൃ​ത​ർ വാർത്ത കുറിപ്പിൽ വ്യകതമാക്കി.

About the author

themediatoc

Leave a Comment