Breaking News Featured Gulf UAE

പുതുക്കിയ നിയമ വ്യവസ്ഥയിലൂടെ ആ​രോ​ഗ്യ​രംഗം നി​യ​ന്ത്രി​ക്കാ​ൻ ദുബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി​

Written by themediatoc

ദുബായ്: ആ​രോ​ഗ്യ​രം​ഗ​ത്തെ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട്​ ദു​ബൈ​യി​ൽ പു​തി​യ ച​ട്ടം നിലവിൽ വന്നു. യു.​എ.​ഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദുബായ് കി​രീ​ടാ​വ​കാ​ശി​യും ദുബായ് എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മാ​ണ് പു​തി​യ ച​ട്ട​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ​ത്. ഇതനുസരിച്ചു ഫ്രീ​സോ​ണു​ക​ള്‍ ഉ​ള്‍പ്പെ​ടെ ദുബായിലെ മു​ഴു​വ​ന്‍ ആ​രോ​ഗ്യ മേ​ഖ​ല​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. ദുബായിലെ ഫെ​ഡ​റ​ല്‍ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​വ​രു​ടെ അ​ഫി​ലി​യേ​റ്റ​ഡ് ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പ്ര​ഫ​ഷ​ന​ലു​ക​ളെ പു​തി​യ പ്ര​മേ​യ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

എന്നാൽ പു​തി​യ ച​ട്ട​പ്ര​കാ​രം പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കാ​നും ദുബായ് ആ​രോ​ഗ്യ​വ​കു​പ്പി​ന് (ഡി.​എ​ച്ച്.​എ) കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ല്‍കും. ഒപ്പം ആ​രോ​ഗ്യ സം​ര​ക്ഷ​ണ ന​യ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ക, സേ​വ​ന ദാ​താ​ക്ക​ള്‍ക്കും പ്ര​ഫ​ഷ​ന​ലു​ക​ള്‍ക്കു​മാ​യി ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഉ​ണ്ടാ​ക്കു​ക, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യെ​ല്ലാം പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടും. പു​തി​യ ച​ട്ട​പ്ര​കാ​രം ഹെ​ല്‍ത്ത് കെ​യ​ര്‍ പ്ര​ഫ​ഷ​ന​ലു​ക​ള്‍ക്കെ​തി​രാ​യ രോ​ഗി​ക​ളു​ടെ പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ദുബായ് ആ​രോ​ഗ്യ വ​കു​പ്പി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഒപ്പം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ദുബായിലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളോ പ്ര​ഫ​ഷ​ന​ലു​ക​ളോ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടി​ല്ല. ലൈ​സ​ന്‍സി​ല്ലാ​ത്ത പ്ര​ഫ​ഷ​ന​ലു​ക​ളെ​യോ വി​സി​റ്റി​ങ് വി​സ​യി​ലെ​ത്തു​ന്ന ഡോ​ക്ട​ര്‍മാ​രെ​യോ നി​യ​മി​ക്കാ​ന്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​നു​വാ​ദ​മി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ഫ​ഷ​ണ​ലു​ക​ളോ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളോ ആ​രോ​ഗ്യ പ​രി​പാ​ല​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. ദുബായ് ആ​രോ​ഗ്യ​വ​കു​പ്പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം ആ​രോ​ഗ്യ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ ലൈ​സ​ന്‍സു​ക​ള്‍ ഓ​രോ വ​ര്‍ഷം പു​തു​ക്കാം. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി ദു​ബൈ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്‍കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​ഫ​ഷ​ന​ലു​ക​ള്‍ക്ക് അ​വ​രു​ടെ ലൈ​സ​ന്‍സു​ക​ള്‍ കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ല. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ആ​രോ​ഗ്യ​കേ​ന്ദ്രം അ​ട​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​നും മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​സ് ക​മ്മി​റ്റി​ക്കും അ​ധി​കാ​ര​മു​ണ്ട്. മൂ​ന്ന് മാ​സം വ​രെ​യാ​ണ് ഇ​തി​ന്‍റെ കാ​ല​യ​ള​വ്. ഒപ്പം നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​കു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​രെ സ​സ്‌​പെ​ന്‍ഡ് ചെ​യ്യാ​നും ഡി.​എ​ച്ച്.​എ​യു​ടെ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കും.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ തൊ​ഴി​ലു​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ലൂ​ടെ ദു​ബൈ​യി​ൽ സ​മ​ഗ്ര​വും ഉ​ന്ന​ത നി​ല​വാ​ര​വു​മു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷാ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് പു​തി​യ പ്ര​മേ​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന തി​യ​തി മു​ത​ല്‍ 60 ദി​വ​സ​ത്തി​ന​കം നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ൽ വരും.

About the author

themediatoc

Leave a Comment