ദുബായ് – തെക്കൻ ഇറാനിൽ വ്യാഴാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലെ പല സ്ഥലങ്ങളിലും ഇന്നലെ നേരിയ തോതി അനുഭവപെട്ടു. വൈകുന്നേരം 5.59നാണ് ഇറാന്റെ തെക്കൻ പ്രവശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദുബൈ, ഷാർജ എന്നിവിടങ്ങളിൽ പലർക്കും പ്രകമ്പനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, എവിടെയും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. മുമ്പും തെക്കൻ ഇറാനിലുണ്ടായ ഭൂചലനങ്ങളുടെ പ്രകമ്പനം യു.എ.ഇയിൽ അനുഭവപ്പെട്ടിട്ടുണ്ട്.