Breaking News Featured Gulf UAE

ഉയർന്ന ഇന്ധനവില അജ്മാനിൽ ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

Written by themediatoc

അ​ജ്മാ​ന്‍ – നിലവിലെ യു.എ.യിലെ ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ച​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ ഉ​യ​ർ​ന്ന​താ​യി അ​ജ്മാ​ൻ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഒ​രു കി​ലോ​മീ​റ്റ​റി​ന് 1.78 ദി​ർ​ഹം ആ​യി​രു​ന്ന വില ഈ ​മാ​സം കി​ലോ​മീ​റ്റ​റി​ന് 1.83 ദി​ർ​ഹം ഈ​ടാ​ക്കു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചത്‌. ഇപ്പോഴുള്ള നിരക്കിനോട് കൂടി അ​ഞ്ച്​ ഫി​ൽ​സാ​ണ്​ കൂ​ടി​യിട്ടുള്ളത്. ഇപ്രകാരം സൂ​പ്പ​ർ 98 വി​ല ലി​റ്റ​റി​ന് 27 ഫി​ല്‍‌​സ് വ​ർ​ധി​ച്ച് 3.05 ദി​ർ​ഹ​മാ​യി കൂടി ഒപ്പം സ്‌​പെ​ഷ​ൽ 95 പെ​ട്രോ​ൾ 26 ഫി​ല്‍‌​സ് വ​ർ​ധി​ച്ച്​ 2.93 ദി​ർ​ഹ​വുമായി, ഇ ​പ്ല​സി​ന്‍റെ വി​ല 27 ദി​ർ​ഹം വ​ർ​ധി​ച്ച് 2.86 ദി​ർ​ഹ​മാ​യി.

അന്താരാഷ്ട്ര ക്രൂഡോയിൽ ബാരലിന്റെ വില സന്തുലിതമല്ലാതാകാരണം 2015 ആ​ഗ​സ്റ്റി​ൽ വി​ല​നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​താ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ഇ​ന്ധ​ന​വി​ല ക​മ്മി​റ്റി എ​ല്ലാ മാ​സാ​വ​സാ​ന​വും പ്രാ​ദേ​ശി​ക റീ​ട്ടെ​യി​ൽ ഇ​ന്ധ​ന നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രിചിരുന്നു​. എന്നാൽ ആ​ഗോ​ള വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ്രാ​ദേ​ശി​ക ഇ​ന്ധ​ന വി​ല വ​ള​രെ കു​റ​വാ​ണ്. ഇ​ന്ധ​ന​വി​ല കു​റ​ഞ്ഞ​പ്പോ​ള്‍ ടാ​ക്സി നി​ര​ക്കു​ക​ളി​ലും ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി കു​റ​വ് വ​രു​ത്തി​യി​രു​ന്നു.

About the author

themediatoc

Leave a Comment