Breaking News Featured Gulf UAE

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

Written by themediatoc

ദുബായ് – നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇത്തരമൊരു​ തീ​രു​മാ​നം. വി​സ കാ​ലാ​വ​ധി​യും ഗ്രേ​സ്​ പി​രീ​ഡും ക​ഴി​ഞ്ഞാ​ൽ രാ​ജ്യം വി​ടു​ക​യോ മ​റ്റ്​ വി​സ​യി​ലേ​ക്ക്​ മാ​റു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നിലവിലെ എല്ലാ എമിറേറ്റുകളിലെയും​ നി​യ​മം അനുശ്വസിക്കുന്നത്. എ​ന്നാ​ൽ, ചിലരെങ്കിലും ഇത്തരം നടപടികൾ പാ​ലി​ക്കാ​റി​ല്ല. ഇ​തോ​ടെ, ഓ​വ​ർ സ്​​റ്റേ എ​ന്ന പേ​രി​ൽ പി​ഴ അ​ട​ക്കുകയും മറ്റു വിസ നടപടിക്രമങ്ങൾ തടസ്സമാകുകയും ചെയ്യും ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾക്ക്. ഇ​തു​വ​ഴി, ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്കും പി​ഴ ല​ഭി​ക്കും. ഇ​തി​ന്​ പു​റ​മെ, വി​സ ആ​പ്ലി​ക്കേ​ഷ​ൻ പോ​ർ​ട്ട​ലു​ക​ൾ ബ്ലോക്ക് ചെ​യ്യു​ക​യും പു​തി​യ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​വു​ക​യും ചെ​യ്യും. ഇത്തരം നടപടികൾ ഒഴി​വാ​ക്കാ​നാ​ണ്​ കേ​സ്​ ന​ൽ​കു​ന്ന​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സ​ന്ദ​ർ​ശ​ക​രെ അ​റി​യി​ക്കു​ന്ന​തി​നാ​യി ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ്ര​ചാ​ര​ണം തു​ട​ങ്ങി. ഒ​ന്നു​കി​ൽ രാ​ജ്യം വി​ടു​ക, അ​ല്ലെ​ങ്കി​ൽ വി​സ നീ​ട്ടു​ക എ​ന്ന​താ​ണ്​ ഇ​വ​രു​ടെ സ​ന്ദേ​ശം.

നിലവിൽ ഒ​രു ദി​വ​സം 50 ദി​ർ​ഹം എ​ന്ന ക​ണ​ക്കി​ലാ​ണ്​ പി​ഴ അ​ട​ക്കേ​ണ്ട​ത്. എന്നാൽ പുതിയ നിയമവ്യവസ്ഥ പ്രാബല്യത്തിൽ വന്നാൽ അ​ഞ്ച്​ ദി​വ​സം ക​ഴി​ഞ്ഞാ​ൽ ഇ​വ​രെ ‘ബ്ലാ​ക്ക്​ ലി​സ്റ്റി​ൽ’ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. പി​ഴ അ​ട​ക്കേ​ണ്ട​ത്​ വ്യ​ക്​​തി​ക​ളാ​ണെ​ങ്കി​ലും ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ്പി​ൽ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ എത്തുന്നതുകൊണ്ടു തന്നെ ഇത്തരം സാങ്കേതിക പ്രശ്നങ്ങളിൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ളും, സ്​​പോ​ൺ​സ​റും ഉ​ത്ത​ര​വാ​ദി​യാവുമായിരുന്നു.

സാ​ധാ​ര​ണ രീ​തി​യി​ൽ തൊ​ഴി​ലു​ട​മ അല്ലെങ്കിൽ ജോലിചെയ്യുന്ന സ്ഥാപനം തങ്ങളുടെ ഭാ​ഗം കു​റ്റ​മ​റ്റ​താ​ക്കാ​ൻ ന​ൽ​കു​ന്ന കേ​സാണ്​ അ​ബ്​​സ്​​കോ​ണ്ടി​ങ്.​ ഒരു നി​ശ്ചി​ത​ദി​വ​സം ക​ഴി​ഞ്ഞും ജോ​ലി​ക്ക്​ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ​ജീ​വ​ന​ക്കാ​ര​നെ​തി​രെ തൊ​ഴി​ലു​ട​മ ന​ൽ​കു​ന്ന പ​രാ​തി​യാ​ണ്​ (ഉ​റൂ​ബ്) അ​ബ്​​സ്​​കോ​ണ്ടി​ങ്​ കേ​സ്. ​

എന്നാൽ ഇ​വി​ടെ തൊ​ഴി​ലു​ട​മ​ക്ക്​ പ​ക​രം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളാ​ണ്​ ഇപ്പോൾ ഇത്തരം പ​രാ​തി ന​ൽ​കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ൻ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ൾ​ക്ക്​ ഭാ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്തം വി​സ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​യാ​ൾ​ക്കു​മു​ണ്ട്​. അ​തി​നാ​ൽ, ഇ​യാ​ളെ കാ​ണാ​നി​ല്ല എ​ന്ന രീ​തി​യി​ലാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഇനിമുതൽ കേ​സ്​ ഫ​യ​ൽ ചെ​യ്യു​ക.

About the author

themediatoc

Leave a Comment