റാസല്‍ഖൈമ – പോയവര്‍ഷം 2022 വിവിധ ഘട്ടങ്ങളിലായി 88 രക്ഷാദൗത്യങ്ങളിലേര്പ്പെട്ടതായി റാക് പൊലീസ് വ്യോമയാന വകുപ്പ് പത്രകുറിപ്പിൽ അറിയിച്ചു. എന്നാൽ മുകാലത്തെ (2021നെ) അപേക്ഷിച്ച് 2022ല്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവിയേഷന്‍ ജീവനക്കാര്‍ നേതൃത്വം നൽകിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി പർവതനിരകളില്‍ മറ്റും അകപെട്ടവരെയും അപ്രതീക്ഷിതമായുണ്ടായ മഴയയെത്തുടർന്നു താഴ്വരകളിലും അരുവികളിലും അകപ്പെട്ടവര്‍ക്കും തുണയായിട്ടാണ് റാസല്‍ഖൈമ വ്യോമസേന ഇടപെട്ടിട്ടുള്ളതെന്ന് റാക് പൊലീസ് സ്പെഷല്‍ ടാസ്ക് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. യൂസഫ് ബിന്‍ യാക്കൂബ് അല്‍സാബി വ്യക്തമാക്കി. ഒപ്പം തങ്ങളുടെ സേനയിലെ ഓരോ ജീവനക്കാരുടെയും സേനാ വിഭാഗത്തിന്റെയും സമര്‍പ്പണവും, മികച്ച പ്രഫഷനല്‍ പടവുമാണ് ഇത്തരത്തിൽ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന് അഭിമാനവുമായെതെന്നു ഡോ. യൂസഫ് അഭിപ്രായപ്പെട്ടു.