ദോഹ – ലോകകപ്പിന്റെ നടപടികൾക്കായി ഖത്തർ പുറത്തിറക്കിയിരുന്ന ഹയാ കാര്‍ഡിന്റെ കാലാവധി 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഇപ്രകാരം നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാര്‍ഡ് ഉടമകളായ ലോകകപ്പ് ആരാധകര്‍ക്കും ഓര്‍ഗനൈസര്‍മാര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് ഖത്തറില്‍ ഒന്നിലധികം തവണ വന്നുപോകാം. എന്നാൽ പ്രവേശനത്തിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല എങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.
ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് നേരത്തെ ഹയാ കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം 2022 ഡിസംബര്‍ 23 വരെയും രാജ്യത്ത് താമസിക്കാനുള്ള സമയപരിധി ഈ മാസം ജനുവരി 23 വരെയുമായിരുന്നു. ലോകകപ്പിനായി സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനം എളുപ്പമാക്കാനാണ് ഖത്തർ ഹയാ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഹയാ കാര്‍ഡിന്റെ കാലാവധി നീട്ടിയതോടെ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ മൂന്ന് പേരെ ഇനി ഒപ്പം കൂട്ടാനാകും. പ്രവേശന കവാടങ്ങളില്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ ഇ-ഗേറ്റ് സംവിധാനവും ഉപയോഗിക്കാം. പുതിയ നിയമത്തിൽ ഏറെ സന്തോഷവാന്മാരാണ് നിലവിലെ ഇന്ത്യക്കാരടക്കമുള്ള വിദേശികളും മറ്റും. എന്നാൽ വിദേശീയരെ സംബന്ധിച്ച് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകൂടിയാണ് ഹയാ കാര്‍ഡുകള്‍.